ലാലിഗ പ്രീമിയർ ലീഗിനെ കണ്ടു പഠിക്കണം :വിമർശിച്ച് ഡി യോങ്!

ഇന്നലെ ലാലിഗയിൽ നടന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഗെറ്റാഫെയാണ് ബാഴ്സയെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ബാഴ്സ സൂപ്പർതാരമായ റാഫീഞ്ഞക്കും പരിശീലകനായ സാവിക്കും റെഡ് കാർഡ് വഴങ്ങേണ്ടി വന്നിരുന്നു. നിരവധി വിവാദ സംഭവങ്ങൾ ഈ മത്സരത്തിൽ അരങ്ങേറുകയും ചെയ്തിരുന്നു.

ഏതായാലും ഇതിനെതിരെ എഫ്സി ബാഴ്സലോണയുടെ സൂപ്പർതാരമായ ഫ്രങ്കി ഡി യോങ് വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.ലാലിഗ ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ കണ്ടുപഠിക്കണം എന്നാണ് ഡി യോങ് ആവശ്യപ്പെട്ടിട്ടുള്ളത്. എതിരാളികൾ ഏകദേശം അരമണിക്കൂറിനോളം സമയം പാഴാക്കിയെന്നും ഇതിനെതിരെ കൃത്യമായ നടപടികൾ എടുക്കണമെന്നുമാണ് ഡി യോങ് ആവശ്യപ്പെട്ടിട്ടുള്ളത്.മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിൽ ലാലിഗയെ ഓർത്ത് എനിക്ക് നാണക്കേട് തോന്നുന്നു.ഇരുപതോ മുപ്പതോ മിനുട്ടാണ് ഗെറ്റാഫെ പാഴാക്കിയത്. ഇത്തരം കാര്യങ്ങളിൽ ലാലിഗയും റഫറിമാരും മറ്റു രൂപത്തിലുള്ള തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.അതിനൊക്കെ ലാലിഗ ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ കണ്ടു പഠിക്കണം ” ഇതാണ് ഡി യോങ് പറഞ്ഞിട്ടുള്ളത്.

കളിക്കളത്തിൽ വെച്ച് എത്ര സമയമാണോ അനാവശ്യമായി പാഴാക്കി കളയുന്നത് അത്രയും സമയം എക്സ്ട്രാ ടൈമായിക്കൊണ്ട് ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അനുവദിച്ചു നൽകുന്നുണ്ട്. അത് സ്പാനിഷ് ലീഗിലും അനുവദിക്കണമെന്നാണ് ഡി യോങ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇനി അടുത്ത ഞായറാഴ്ചയാണ് ബാഴ്സ കളിക്കുക.കാഡിസാണ് ബാഴ്സയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *