ലാലിഗയിൽ ഏറ്റവും കൂടുതൽ ഡ്രിബ്ലിങ്ങുകൾ, മെസ്സിയെ വെല്ലാനാളില്ല!

സീസണിന്റെ തുടക്കത്തിൽ ഗോളുകൾ കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന മെസ്സിയെയല്ല ഇപ്പോൾ കാണാനാവുക.മിന്നും ഫോമിലാണ് താരമിപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ഈ ലീഗിൽ 23 ഗോളുകൾ നേടിക്കൊണ്ട് ടോപ് സ്‌കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മെസ്സി. അസിസ്റ്റിന്റെ കാര്യത്തിലേക്ക് വന്നാലും മെസ്സി മുൻപന്തിയിൽ തന്നെയുണ്ട്. 8 അസിസ്റ്റുകൾ നേടിക്കൊണ്ട് മെസ്സി ഒന്നാം സ്ഥാനം പങ്കിടുകയാണ്. ഇനി ഡ്രിബ്ലിങ്ങിന്റെ കാര്യത്തിലേക്ക് വന്നാലും മെസ്സിയെ വെല്ലാനാളില്ല. ഇതുവരെയുള്ള ലീഗിലെ കണക്കുകളാണ് കഴിഞ്ഞ ദിവസം ലാലിഗ പുറത്ത് വിട്ടത്. 28 റൗണ്ടുകൾ പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ ഡ്രിബ്ലിങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയ താരം മെസ്സിയാണ്.113 തവണയാണ് മെസ്സി എതിരാളികളെ മറികടന്നു മുന്നേറിയത്.

രണ്ടാം സ്ഥാനത്ത്‌ ഹുയസ്ക്കയുടെ ഹാവി ഗലാനാണ്.93 ഡ്രിബിളുകളാണ് ഇദ്ദേഹം പൂർത്തിയാക്കിയിരുന്നത്.മൂന്നാം സ്ഥാനത്തുള്ളത് റയൽ ബെറ്റിസിന്റെ നബിൽ ഫെക്കീറാണ്.71 തവണ ഇദ്ദേഹം ഡ്രിബ്ൾ ചെയ്തു.കാഡിസിന്റെ ആൽബർട്ടോ പെറി ( 57 തവണ ) എയ്ബറിന്റെ ബ്രയാൻ ഗിൽ (52 തവണ ) സെവിയ്യയുടെ ലുകാസ് ഒകമ്പസ് (52 തവണ ) എന്നിവരാണ് പിറകിലുള്ളത്. ഏതായാലും ഈ മുപ്പത്തിമൂന്നാം വയസ്സിലും ഡ്രിബ്ലിങ്ങിൽ തന്നെ വെല്ലാൻ മറ്റൊരാളില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ സൂപ്പർ താരം.

Leave a Reply

Your email address will not be published. Required fields are marked *