ലാലിഗയിലെ ഏറ്റവും മോശം മിഡ്‌ഫീൽഡർക്ക് പോലും 10 യെല്ലോയില്ല: വിനീഷ്യസിന്റെ കാര്യത്തിൽ ആഞ്ചലോട്ടി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയൽ അൽമേരിയയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ വിനീഷ്യസ് ജൂനിയർ ഒരു അസിസ്റ്റ് നേടിയിരുന്നു.മാത്രമല്ല ഒരു യെല്ലോ കാർഡ് അദ്ദേഹത്തിന് വഴങ്ങേണ്ടി വരികയും ചെയ്തിരുന്നു.
As Ancelotti said, Vinicius protests when he gets fouled then foul after foul with no consequences for the rivals
— Mad Madrid (@MaadMadrid) April 30, 2023
La Liga referees performance this season is a disgrace
pic.twitter.com/IbRFAQ2wwZ
അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിൽ സസ്പെൻഷൻ മൂലം വിനീഷ്യസിന് കളിക്കാൻ സാധിക്കില്ല. ഇതിനെതിരെ റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടി രംഗത്ത് വന്നിട്ടുണ്ട്. ലാലിഗയിൽ ഏറ്റവും മോശമായ രീതിയിൽ കളിക്കുന്ന മിഡ്ഫീൽഡർക്ക് പോലും 10 യെല്ലോ കാർഡുകൾ ഇല്ലെന്നും പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് വിനീഷ്യസിന് 10 യെല്ലോ കാർഡുകൾ ഉള്ളത് എന്നുമാണ് ആഞ്ചലോട്ടി ചോദിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Vinicius Jr. now has 20+ goals and 20+ assists in back-to-back seasons for Real Madrid 💫 pic.twitter.com/tkOBcyX3xu
— ESPN FC (@ESPNFC) April 29, 2023
” 10 യെല്ലോ കാർഡുകളാണ് വിനീഷ്യസിന് ലഭിച്ചിട്ടുള്ളത്.എന്തടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. ലാലിഗയിലെ ഏറ്റവും മോശം മിഡ്‌ഫീൽഡർക്ക് പോലും ഇവിടെ 10 യെല്ലോ കാർഡുകൾ ലഭിച്ചിട്ടില്ല.വിനീഷ്യസിനെ ഗുരുതരമായി ഫൗൾ ചെയ്യുന്നവർക്കൊന്നും യെല്ലോ നൽകുന്നില്ല.മറിച്ച് അദ്ദേഹത്തിനാണ് നൽകുന്നത്. വളരെ സങ്കീർണമായ ഒരു കാര്യമാണിത്.പ്രതിഷേധം നടത്തുന്നത് ഒരിക്കലും മത്സരത്തെ ബാധിക്കില്ല. ഒരു താരം പ്രതിഷേധം നടത്തിയെന്നു കരുതി റഫറി വിസിൽ മുഴക്കേണ്ട ആവശ്യം വരുന്നില്ലല്ലോ.അനാവശ്യമായി കൊണ്ടാണ് റഫറിമാർ വിനീഷ്യസിന് യെല്ലോ കാർഡുകൾ നൽകുന്നത് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
അടുത്ത മത്സരത്തിൽ റയലിന്റെ എതിരാളികൾ റയൽ സോസിഡാഡാണ്. ഈ മത്സരത്തിൽ വിനീഷ്യസിന് കളിക്കാൻ സാധിക്കില്ല. 22 ഗോളുകളും 20 അസിസ്റ്റുകളും ആണ് ഈ സീസണിൽ വിനീഷ്യസ് ആകെ സ്വന്തമാക്കിയിട്ടുള്ളത്.