‘റോയൽ’ മാഡ്രിഡ്
ലാ ലിഗയിൽ റയൽ മാഡ്രിഡ് കിരീടം ചൂടി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ 2-1ന് വിയ്യാറയലിനെ പരാജയപ്പെടുത്തിയതോടെയാണ് ലീഗിൽ ഒരു റൗണ്ട് മത്സരങ്ങൾ ശേഷിക്കെ റയൽ കിരീടം ഉറപ്പിച്ചത്. റയൽ മാഡ്രിഡിൻ്റെ ചരിത്രത്തിലെ മുപ്പത്തിനാലാമത്തെ ലാ ലിഗ കിരീടമാണിത്. 2016/17 സീസണിന് ശേഷം അദ്യമായാണ് അവർ ലാ ലിഗ ചാമ്പ്യന്മാരാവുന്നത്.
It wasn’t easy. But we made it as a team. 🏆 This title is the ultimate reward for our determination. For not giving up. For working hard. For you, who kept believing in us. Thank you! 🙏🏻 #HalaMadrid #LaLiga #RealMadrid #RMLiga pic.twitter.com/IlqfqGZB8h
— Thibaut Courtois (@thibautcourtois) July 16, 2020
റയലിൻ്റെ മൈതാനമായ ആൽഫ്രെഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലായി ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസീമ നേടിയ ഗോളുകളാണ് റയലിന് വിജയം നേടിക്കൊടുത്തത്. വിയ്യാറയലിൻ്റെ ആശ്വാസ ഗോൾ വിസെൻ്റെ ഇബോറയുടെ വകയായിരുന്നു. ആദ്യ പകുതിയിൽ അരമണിക്കൂറോളം മത്സരം ഗോൾ രഹിതമായിരുന്നു. ഒടുവിൽ ഇരുപത്തിയൊമ്പതാം മിനുട്ടിൽ ഗോൾ നേടിക്കൊണ്ട് കരീം ബെൻസീമ സ്കോറിംഗ് തുടങ്ങി വെച്ചു. ആദ്യപകുതിയിൽ പിന്നീട് ഗോളുകൾ പിറന്നില്ല.
🏆 CHAMPIONS!
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) July 16, 2020
🏁 FT: @realmadriden 2-1 @Eng_Villarreal
⚽ @Benzema 29', 77' (p); Iborra 83'#Emirates | #34Ligas pic.twitter.com/Q1YMx8TKCZ
രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ നേടുക എന്ന ഉദ്ദേശത്തോടെ മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സിദാൻ മാർക്കോ അസെൻസിയോയെയും വിനീഷ്യസ് ജൂനിയറെയും കളത്തിലേക്ക് വിട്ടു. എഴുപത്തിയൊമ്പതാമത്തെ മിനുട്ടിലാണ് റയൽ ലീഡ് വർധിപ്പിക്കുന്നത്. പെനാൽറ്റിയിലൂടെ ബെൻസീമയാണ് സ്കോർ ചെയ്തത്. ആദ്യം പെനാൽറ്റി എടുത്ത റാമോസ് ബെൻസിമക്ക് പാസ് നൽകുകയും അദ്ദേഹമത് വലയിലെത്തിക്കുകയും ചെയ്തെങ്കിലും റാമോസ് പന്ത് തൊടും മുമ്പ് ബെൻസീമ ബോക്സിൽ കടന്നതിനാൽ റഫറി റീ ടേക്ക് ആവശ്യപ്പെട്ടു. റീ ടേക്ക് എടുത്ത ബെൻസീമ അത് ഗോളാക്കി മാറ്റുകയും ചെയ്തു. തുടർന്ന് എൺപത്തിമൂന്നാം മിനുട്ടിൽ വിസെൻ്റെ ഇബോറയിലൂടെ വിയ്യാറയൽ ഒരു ഗോൾ മടക്കിയെങ്കിലും റയലിൻ്റെ കിരീട ധാരണം മുടക്കാൻ അത് മതിയാവുമായിരുന്നില്ല.