റയലിനെ നിരസിച്ച് ആ ടീമിലേക്ക് പോകൂ:എംബപ്പേക്ക് പൈറസിന്റെ ഉപദേശം!
ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ പിഎസ്ജി വിടാനുള്ള തീരുമാനം എടുത്ത് കഴിഞ്ഞു.ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി കൊണ്ടാണ് അദ്ദേഹം ക്ലബ്ബ് വിടുക. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്കാണ് എംബപ്പേ ചേക്കേറുക.എംബപ്പേ അവരുമായി എഗ്രിമെന്റിൽ എത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും മാധ്യമങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
നേരത്തെ എംബപ്പേയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചവരാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ. പക്ഷേ എംബപ്പേക്ക് താല്പര്യം റയൽ മാഡ്രിഡിനോട് ആയതുകൊണ്ട് അദ്ദേഹം ഈ ക്ലബ്ബിനെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മുൻ ഫ്രഞ്ച് താരമായ റോബർട്ട് പൈറസ് ഇക്കാര്യത്തിൽ എംബപ്പേക്ക് ഒരു ഉപദേശം നൽകിയിട്ടുണ്ട്. അതായത് റയൽ മാഡ്രിഡിനെ നിരസിച്ചുകൊണ്ട് ലിവർപൂളിലേക്ക് പോകൂ എന്നാണ് എംബപ്പേയോട് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പൈറസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Just imagine Kylian Mbappe in the Premier League 🤩 pic.twitter.com/t3Zs4rYo88
— GOAL (@goal) April 3, 2024
“എംബപ്പേ ആദ്യം ചെയ്യേണ്ടത് റയൽ മാഡ്രിഡിനോട് നോ പറയുക എന്നാണ്. അവസാനത്തിൽ എന്ത് തീരുമാനം അദ്ദേഹം എടുക്കും എന്നുള്ളത് എനിക്കറിയില്ല. ഞാൻ നേരത്തെ റയൽ മാഡ്രിഡിനെ നിരസിച്ചിരുന്നു.എന്റെ മുന്നിൽ മറ്റു ഓപ്ഷനുകൾ ഉണ്ടായിരുന്നു.എംബപ്പേയെ ലിവർപൂളിൽ കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അത് വളരെ മികച്ച ഒരു ക്ലബ്ബാണ്.നല്ലൊരു ഘടന ലിവർപൂളിന് ഉണ്ട്,പ്രഷർ കുറവാണ്. ആരാധകർ വേറെ ലെവലാണ്. സലാ-എംബപ്പേ കൂട്ടുകെട്ട് മാരകമായിരിക്കും.റയൽ മാഡ്രിഡിനെ റിജക്റ്റ് ചെയ്യാനുള്ള ഒരു കപ്പാസിറ്റി എംബപ്പേക്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു “ഇതാണ് പൈറസ് പറഞ്ഞിട്ടുള്ളത്.
പക്ഷേ നിലവിൽ എംബപ്പേ ലിവർപൂളിലേക്ക് പോകാനുള്ള യാതൊരുവിധ സാധ്യതയുമില്ല. മാത്രമല്ല ക്ലോപ് ഇപ്പോൾ ലിവർപൂൾ വിടുകയാണ്. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ സലായും ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ സജീവമാണ്. സൗദി ക്ലബ്ബായ അൽ ഇത്തിഹാദിന് അദ്ദേഹത്തെ സ്വന്തമാക്കാൻ വലിയ താല്പര്യം ഉണ്ട്.