അജയ്യരായി വിനീഷ്യസും ബെൻസിമയും, റയൽ കുതിപ്പ് തുടരുന്നു!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ വലൻസിയയെ പരാജയപ്പെടുത്തിയത്.ഇരട്ട ഗോളുകൾ നേടിയ വിനീഷ്യസ് ജൂനിയറും കരിം ബെൻസിമയുമാണ് റയലിന്റെ വിജയശില്പികൾ.വലൻസിയയുടെ ഏകഗോൾ ഗുഡെസിന്റെ വകയായിരുന്നു.ജയത്തോടെ 49 പോയിന്റുള്ള റയൽ ഒന്നാം സ്ഥാനത്ത് തന്നെയാണ്.

മത്സരത്തിന്റെ 43-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് ബെൻസിമ ആദ്യ ഗോൾ നേടുന്നത്.52-ആം മിനുട്ടിൽ വിനീഷ്യസിന്റെ ഗോൾ പിറന്നു.61-ആം മിനുട്ടിൽ വിനീഷ്യസ് വീണ്ടും വല കുലുക്കി.76-ആം മിനിറ്റിൽ ഗുഡെസ് ഗോൾ നേടിയെങ്കിലും 88-ആം മിനുട്ടിൽ മെന്റിയുടെ അസിസ്റ്റിൽ നിന്ന് ബെൻസിമ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.

ഇതോടെ റയലിന് വേണ്ടി 300 ഗോളുകൾ പൂർത്തിയാക്കാൻ ബെൻസിമക്ക് കഴിഞ്ഞു. അതേസമയം ഈ സീസണിൽ ബെൻസിമ വിനീഷ്യസ് കൂട്ടുകെട്ട് മിന്നും ഫോമിലാണ്.35 ഗോളുകളും 17 അസിസ്റ്റുകളുമാണ് ഇരുവരും ഈ സീസണിൽ ചേർന്ന് നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!