മെസ്സി വിരമിച്ചാൽ ടിവി വലിച്ചെറിയും, മുൻ ഇറ്റാലിയൻ താരം പറയുന്നു !

സൂപ്പർ താരം ലയണൽ മെസ്സി ഫുട്‍ബോളിൽ നിന്ന് വിരമിച്ചാൽ താൻ തന്റെ ടിവി വലിച്ചെറിയുമെന്ന് മുൻ ഇറ്റാലിയൻ താരം ക്രിസ്ത്യൻ വിയേരി. മെസ്സി ഫുട്ബോളിലെ ഹാരി പോട്ടറാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. മുമ്പ് യുവന്റസിന് വേണ്ടിയും അത്ലെറ്റിക്കോ മാഡ്രിഡിന് വേണ്ടിയുമൊക്കെ കളിച്ചിട്ടുള്ള താരമാണ് വിയേരി. ബാഴ്സ-യുവന്റസ് മത്സരം കണ്ടതിനു ശേഷം സംസാരിക്കുകയായിരുന്നു വിയേരി. മത്സരത്തിൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിരുന്നു. യുവന്റസിനൊപ്പം സിരി എ കിരീടം നേടിയ താരമാണ് വിയേരി.യുവന്റസിനെതിരെയുള്ള മത്സരത്തിലെ മെസ്സിയുടെ പ്രകടനത്തെ പ്രശംസിക്കാനും ഇദ്ദേഹം മറന്നില്ല.

മെസ്സി ഒരു മന്ത്രികനാണ്.ഫുട്ബോളിലെ ഹാരി പോട്ടറാണ് മെസ്സി. അദ്ദേഹം വിരമിച്ചാൽ ഞാൻ എന്റെ ടിവി വലിച്ചെറിയും. പിന്നെ ഞാൻ ടിവി കാണില്ല. പകരം നെറ്റ്ഫ്ലിക്സ് ആണ് കാണുക. കാരണം മെസ്സി കളി നിർത്തിയാൽ പിന്നെ ഒന്നുമില്ല കാണാൻ. ബാഴ്‌സക്ക് മത്സരത്തിൽ ആറോ ഏഴോ ഗോളുകൾ നേടാമായിരുന്നു. ബാഴ്സയുടെ പ്രകടനം മറ്റൊരു തലത്തിലുള്ള പ്രകടനമായിരുന്നു. ബാഴ്‌സ എങ്ങനെയാണ് റയൽ മാഡ്രിഡിനോട് തോറ്റതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. നിങ്ങൾ യുവന്റസിനെതിരെയുള്ള ബാഴ്‌സയുടെ പ്രകടനം കണ്ടിരുന്നെങ്കിൽ നിങ്ങൾ പറയും, ഈ വർഷം ഒരു ടീമിനോടും തോൽക്കാൻ അവർക്ക് കഴിയില്ലെന്ന്. അങ്ങനെയൊരു പ്രകടനം കാഴ്ച്ചവെക്കൽ അസാധ്യമാണ്. ഓരോ മത്സരവും വ്യത്യസ്ഥമാണ്. പക്ഷെ അസാമാന്യപ്രകടനമാണ്. നിങ്ങൾക്ക് ബാഴ്സയിൽ ഉള്ള പോലെയൊരു പത്താം നമ്പറുണ്ടെങ്കിൽ അത് തന്നെ മതിയാകും. ആരാധകർ ഇല്ല എന്നുള്ളത് സഹതാപമുണ്ടാക്കുന്ന കാര്യമാണ്. എന്തെന്നാൽ ആരാധകർ ഇതൊക്കെ കാണേണ്ടതാണ് ” വിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *