മെസ്സി മാത്രമല്ല കളിച്ചത്, വിശദീകരിച്ച് ലാപോർട്ട!
കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ വലൻസിയയെ കീഴടക്കി കൊണ്ട് നിർണായകമായ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. അത് വഴി കിരീടപ്രതീക്ഷകൾ സജീവമായി നിലനിർത്താനും ബാഴ്സക്ക് കഴിഞ്ഞു. ഈ മത്സരത്തിന് ശേഷം തന്റെ താരങ്ങളെ അഭിനന്ദിച്ചിരിക്കുകയാണ് ബാഴ്സ യുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട. മത്സരത്തിൽ തിളങ്ങിയ മെസ്സി മാത്രമല്ല നന്നായി കളിച്ചതെന്നും ടീമിലെ എല്ലാ താരങ്ങളും മികച്ച രൂപത്തിൽ കളിച്ചു എന്നുമാണ് ഇദ്ദേഹം പ്രസ്താവിച്ചത്. ഇനിയുള്ള നാല് മത്സരങ്ങളും വിജയിച്ചു കൊണ്ട് ബാഴ്സ ലാലിഗ കിരീടം ചൂടുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ലാപോർട്ട അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം വലൻസിയയിലെ എയർപോർട്ടിൽ വെച്ച് സംസാരിക്കുകയായിരുന്നു ലാപോർട്ട.
🗣 "Barcelona have four games left to win the title and I believe in the team"
— MARCA in English (@MARCAinENGLISH) May 3, 2021
Laporta is confident 💪https://t.co/8vt62VZK78 pic.twitter.com/eOHOuWPzdj
“വലൻസിയക്കെതിരെയുള്ള മത്സരത്തിന് മുന്നേ ഞാൻ പറഞ്ഞിരുന്നത് ഇനി അഞ്ച് മത്സരങ്ങൾ ഉണ്ടെന്നും അതിൽ വിജയിച്ചാൽ കിരീടം ചൂടാമെന്നുമായിരുന്നു. വലൻസിയക്കെതിരെയുള്ള മത്സരത്തിൽ ഞങ്ങൾക്ക് വിജയിക്കാനായി.ഈ മത്സരത്തിൽ മെസ്സി മാത്രമല്ല, എല്ലാ താരങ്ങളും നല്ല രൂപത്തിൽ തന്നെയാണ് കളിച്ചത്.ഇനിയുള്ളത് നാല് മത്സരങ്ങളാണ്. ഈ നാല് മത്സരങ്ങളും വിജയിച്ചു കൊണ്ട് ഞങ്ങൾ കിരീടം ചൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീർച്ചയായും ഞാൻ ഞങ്ങളിൽ വിശ്വസിക്കുന്നുണ്ട് ” ലപോർട്ട പറഞ്ഞു. ഇനി ഒന്നാം സ്ഥാനാക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനെതിരെയാണ് ബാഴ്സയുടെ മത്സരം. അതിൽ വിജയിക്കാൻ സാധിച്ചാൽ ബാഴ്സക്ക് കിരീടപ്രതീക്ഷകൾ വർധിപ്പിക്കാൻ സാധിക്കും.
The Barcelona squad burst into song at Messi's BBQ 🏆👀https://t.co/GptqtbD2T0 pic.twitter.com/J9DIub5YoY
— MARCA in English (@MARCAinENGLISH) May 3, 2021