മെസ്സി ബാഴ്‌സ വിട്ടതിനോട് പ്രതികരണമറിയിച്ച് റയൽ പരിശീലകൻ!

സൂപ്പർ താരം ലയണൽ മെസ്സിയെ ബാഴ്‌സയുടെ ജേഴ്സി അല്ലാതെ മറ്റൊരു ജേഴ്സിയിൽ കാണേണ്ടി വരുമെന്നുള്ളത് പലരും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. അത്കൊണ്ട് തന്നെയാണ് മെസ്സി ബാഴ്‌സ വിടുന്നു എന്നറിഞ്ഞപ്പോൾ പലർക്കും അതൊരു ഷോക്കായി മാറിയതും. റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്കും അതൊരു ഷോക്കായിരുന്നു. ആഞ്ചലോട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെസ്സി ബാഴ്‌സ വിടുകയാണ് എന്നറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോവുകയും അത്ഭുതപ്പെടുകയും ചെയ്തു എന്നാണ് ആഞ്ചലോട്ടി അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ആഞ്ചലോട്ടി ഇതേക്കുറിച്ച് സംസാരിച്ചത്.

” മെസ്സി ബാഴ്‌സ വിടുന്നു എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിത്തരിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു.എന്തെന്നാൽ അദ്ദേഹം എപ്പോഴും ബാഴ്‌സയുടെ ഒരു യഥാർത്ഥ എംബ്ലമായിരുന്നു.കുട്ടിക്കാലം തൊട്ടേ അദ്ദേഹം അതിന്റെ ഭാഗമായിരുന്നു.പക്ഷേ ഫുട്ബോളാണ്, എന്തും സംഭവിക്കാം.ഞാൻ നാല്പത് വർഷമായി ഈ രംഗത്തുണ്ട്.ഒരുപാട് താരങ്ങൾ ക്ലബും ലോയൽറ്റിയും മാറുന്നത് ഞാൻ കണ്ടിട്ടുമുണ്ട്.തീർച്ചയായും ഞാൻ ലയണൽ മെസ്സിയുടെയും എഫ്സി ബാഴ്സലോണയുടെയും തീരുമാനങ്ങളെ ബഹുമാനിക്കുന്നു ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞത്.

ഈ സീസണിലാണ് ആഞ്ചലോട്ടി റയലിന്റെ പരിശീലകനായി തിരിച്ചെത്തിയത്. കഴിഞ്ഞ സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിയാത്ത റയലിനെ ഉയർത്തി കൊണ്ടു വരലാണ് ആഞ്ചലോട്ടിയുടെ ഉത്തരവാദിത്തം.

Leave a Reply

Your email address will not be published. Required fields are marked *