മെസ്സി ബാഴ്സ വിട്ടാൽ ക്ലബിന്റെ പേര് മാറ്റേണ്ടി വരുമെന്ന് ഏറ്റൂ !
സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ഇപ്പോഴും ഒരു അറുതി വന്നിട്ടില്ല. ബാഴ്സയുടെ കനത്ത പരാജയവും ടീമിലെ അനൈക്യവും മാനേജ്മെന്റിലെ പ്രശ്നങ്ങളുമെല്ലാം മെസ്സിയെ വലിയ തോതിൽ അസ്വസ്ഥനാക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോഴിതാ മെസ്സിക്ക് പിന്തുണയുമായി മുൻ ബാഴ്സ താരം സാമുവൽ ഏറ്റൂ രംഗപ്രവേശനം ചെയ്തിരിക്കുന്നു. മെസ്സിക്ക് ആവിശ്യമായ എല്ലാ സഹായസഹകരണങ്ങളും ബാഴ്സ താരത്തിന് ചെയ്തു കൊടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ബാഴ്സയെന്നാൽ മെസ്സിയാണെന്നും മെസ്സി ക്ലബ് വിട്ടാൽ ബാഴ്സ മറ്റൊരു പേര് കണ്ടുപിടിക്കേണ്ടി വരുമെന്നാണ് ഇദ്ദേഹം അറിയിച്ചത്. കഴിഞ്ഞ ദിവസം ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ആണ് ഏറ്റൂ തന്റെ മുൻ സഹതാരത്തെ കുറിച്ച് മനസ്സ് തുറന്നത്.
"The club is Messi" 🇦🇷
— MARCA in English (@MARCAinENGLISH) August 17, 2020
Eto'o thinks @FCBarcelona need to change their name if they let their captain go
😬https://t.co/EmWdbPeWfT pic.twitter.com/naa1jmrHTq
” മെസ്സി തന്റെ കരിയർ ബാഴ്‌സയിൽ ഫിനിഷ് ചെയ്യാൻ ആവിശ്യമായ എല്ലാ കാര്യങ്ങളും ബാഴ്സ താരത്തിന് ചെയ്തു കൊടുക്കണം. അത്തരത്തിലുള്ള തീരുമാനങ്ങൾ തന്നെയാണ് ബാഴ്സ കൈക്കൊള്ളുക എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞാൻ എന്റെ മകനെ പോലെ സ്നേഹിക്കുന്ന വ്യക്തിയാണ് ലിയോ. മെസ്സിയിൽ നിന്നും മികച്ചത് മാത്രമാണ് എനിക്ക് വേണ്ടത്. ബാഴ്സയെന്നാൽ മെസ്സിയാണ്. അദ്ദേഹം ക്ലബ് വിടാൻ തീരുമാനിച്ചാൽ നമ്മൾ ക്ലബിന് മറ്റൊരു പേര് കണ്ടത്തേണ്ടിയിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലയെർ നമ്മോടൊപ്പം നിലവിൽ ഉള്ളത് നമ്മുടെ ഭാഗ്യമാണ് ” ഏറ്റൂ അഭിമുഖത്തിൽ പറഞ്ഞു.
What would you call Barcelona without Messi? 😯 pic.twitter.com/aT7amogM85
— Goal (@goal) August 18, 2020