മെസ്സി ബാഴ്സയിൽ തുടരുമെന്നാണ് പ്രതീക്ഷയെന്ന് അന്റോയിൻ ഗ്രീസ്‌മാൻ !
എഫ്സി ബാഴ്സലോണയുടെ നിർണായകതാരം ലയണൽ മെസ്സി ക്ലബ്ബിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മെസ്സിയുടെ സഹതാരമായ അന്റോയിൻ ഗ്രീസ്‌മാൻ. താരത്തിന്റെ വാക്കുകൾ പ്രമുഖസ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്താണ് സംഭവിക്കുന്നത് എന്നത് ഞങ്ങൾ അറിയാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ കൂടുതലായിട്ട് ഞങ്ങൾക്ക് അറിയാൻ കഴിയുന്നില്ലെന്നും അദ്ദേഹം ബാഴ്സയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രീസ്‌മാൻ പറഞ്ഞു. മെസ്സിയുടെ ഭാവിയെ സംബന്ധിച്ച് ഒരു നിർണായകവഴിത്തിരിവ് ആയിരുന്നു ഇന്നലത്തെ ദിവസത്തിൽ സംഭവിച്ചതെന്ന് മാധ്യമങ്ങൾ രേഖപ്പെടുത്തിയിരുന്നു. മെസ്സി വരുന്ന സീസണിൽ ബാഴ്സയിൽ തന്നെ തുടരാനും അതുവഴി കരാർ പൂർത്തിയാക്കി അടുത്ത ട്രാൻസ്ഫറിൽ ഫ്രീ ഏജന്റ് ആയി ക്ലബ് വിടാനും തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് ഇന്നലെ മാധ്യമങ്ങൾ പുറത്തു വിട്ട വാർത്ത. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും ഉടനെ സ്ഥിരീകരിക്കപ്പെടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനിടെയാണ് ഗ്രീസ്‌മാൻ മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് തുറന്നു പറഞ്ഞത്.
'We just hope he stays': Antoine Griezmann desperate for Lionel Messi to reach an agreement with Barcelona https://t.co/Dh64uwynuj
— MailOnline Sport (@MailSport) September 4, 2020
” ഞങ്ങൾ കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിനും ക്ലബ്ബിനുമിടയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നില്ല. അദ്ദേഹം ബാഴ്സയിൽ തന്നെ തുടരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എല്ലാം മനസ്സിലാക്കാൻ തന്നെയാണ് ഞങ്ങൾ ശ്രമിക്കുന്നത്.പക്ഷെ കൂടുതലൊന്നും ഞങ്ങൾക്ക് അറിയാൻ കഴിയുന്നില്ല ” ഗ്രീസ്‌മാൻ പറഞ്ഞതായി മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തു. ഗ്രീസ്‌മാനെ കൂടാതെ മുൻ ബാഴ്സ താരം ഇവാൻ റാകിറ്റിച്ചും മെസ്സി ബാഴ്സയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തുറന്നു പറഞ്ഞിരുന്നു. കൂടാതെ ലൂയിസ് സുവാരസും ആർതുറോ വിദാലുമാണ് മെസ്സിയെ ക്ലബ്ബിൽ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന രണ്ട് താരങ്ങൾ എന്ന് സ്കൈ സ്പോർട്സും റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ റയൽ മാഡ്രിഡ് നായകൻ റാമോസ്, ടോണി ക്രൂസ് എന്നിവരെല്ലാം തന്നെ മെസ്സി ബാഴ്സയിൽ തുടരാൻ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തിയവരാണ്.
Griezmann Breaks Silence On Messi Leaving Barcelona (See What He Said) https://t.co/eGIcc3fBKB
— SirsteveMEDIA (@sirstevemedia) September 4, 2020