മെസ്സി ബാഴ്സയിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷ : താരത്തിന്റെ പിതാവ്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിക്ക് fc ബാഴ്സലോണ വിടേണ്ടി വന്നത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണമായിരുന്നു മെസ്സി ബാഴ്സ വിടാൻ നിർബന്ധിതനായത്.പിന്നീട് പിഎസ്ജിയിലേക്ക് എത്തിയ മെസ്സിക്ക് തന്റെ യഥാർത്ഥ മികവ് പുറത്തെടുക്കാൻ സാധിച്ചിരുന്നുമില്ല.
ഏതായാലും ഈയിടെ ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചു വരുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം മെസ്സിയുടെ പിതാവായ ജോർഗെ മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നു.” ഒരു ദിവസം മെസ്സി ബാഴ്സയിലേക്ക് മടങ്ങിയെത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്” എന്നാണ് ഇതിന് മറുപടിയായി കൊണ്ട് താരത്തിന്റെ പിതാവ് പറഞ്ഞിട്ടുള്ളത്. പ്രമുഖ മാധ്യമപ്രവർത്തകനായ ജെറാർഡ് റൊമേറോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) May 16, 2022
മുമ്പ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ബാഴ്സയുടെ പരിശീലകനായ സാവി നടത്തിയിരുന്നു. അതായത് മെസ്സിക്ക് വേണ്ടി ബാഴ്സയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുമെന്നായിരുന്നു സാവി പറഞ്ഞിരുന്നത്.എന്നാൽ ഉടൻ തന്നെ മെസ്സി ബാഴ്സയിലേക്ക് എത്തില്ല എന്നുള്ളത് പ്രസിഡന്റായ ലാപോർട്ട സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.ഇതേ കുറിച്ച് മുമ്പ് ലാപോർട്ട പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.
” ബാഴ്സയിലേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് എനിക്ക് മെസ്സിയിൽ നിന്നോ അദ്ദേഹത്തിന്റെ ക്യാമ്പിൽ നിന്നോ യാതൊരുവിധ മെസ്സേജുകളും ലഭിച്ചിട്ടില്ല. ഇന്ന് ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രശ്നങ്ങളും ഉയർത്താൻ പോകുന്നില്ല ” ഇതായിരുന്നു ലാപോർട്ട പറഞ്ഞിരുന്നത്.
നിലവിൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരുമെന്നുറപ്പാണ്. പക്ഷേ ഭാവിയിൽ മെസ്സി ബാഴ്സയിലേക്ക് മടങ്ങി എത്തുമെന്നുള്ള സൂചനകളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പിതാവ് നൽകിയിട്ടുള്ളത്.