മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമോ? സൂചനകൾ നൽകി അഗ്വേറോ.

ദീർഘകാലം എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ച അവരുടെ ഇതിഹാസതാരമാണ് ലയണൽ മെസ്സി. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം 2021ൽ അദ്ദേഹത്തിന് ബാഴ്സ വിടേണ്ടി വരികയായിരുന്നു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസ്സിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സലോണ നടത്തിയിരുന്നു.പക്ഷേ അത് ഫലം കണ്ടില്ല.തുടർന്ന് മെസ്സി ഇന്റർ മയാമിലേക്ക് ചേക്കേറുകയായിരുന്നു.

ലയണൽ മെസ്സി അർഹിക്കുന്ന രൂപത്തിലുള്ള ഒരു വിടവാങ്ങൽ നൽകാൻ ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല. മെസ്സിയെ തിരിച്ചെത്തിക്കാനുള്ള ആഗ്രഹം അവർക്ക് ഇപ്പോഴും ഉണ്ടെങ്കിലും ഇനി അത് സങ്കീർണമാണ്. പക്ഷേ മെസ്സിയുടെ സുഹൃത്തായ സെർജിയോ അഗ്വേറോ അതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിട്ടുണ്ട്. സമയത്തിന്റെ മാത്രം കാര്യമാണ് എന്നാണ് അഗ്വേറോ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ചില സമയങ്ങളിൽ ഞാൻ കരുതും, മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുക എന്നത് സമയത്തിന്റെ മാത്രം കാര്യമാണെന്ന്.ബാക്കിയുള്ളതെല്ലാം തയ്യാറാണ്.ബാഴ്സലോണയെ താൻ ഇഷ്ടപ്പെടുന്നു എന്നത് ലയണൽ മെസ്സി എപ്പോഴും ആവർത്തിച്ച് പറയുന്ന ഒരു കാര്യമാണ്. മാത്രമല്ല ക്ലബ്ബുമാരും നഗരവുമായും ലയണൽ മെസ്സി വളരെയധികം ഐഡന്റിറ്റിഫൈഡ് ആണ് ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.

പക്ഷേ മെസ്സി നേരത്തെ ഇത്തരത്തിലുള്ള സാധ്യതകളെ തള്ളിക്കളഞ്ഞിരുന്നു.താൻ യൂറോപ്പിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. മെസ്സിക്ക് വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാൻ വേണ്ടി ബാഴ്സ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബാഴ്സയും മയാമിയും തമ്മിൽ കളിച്ചേക്കുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു. 2025 വരെയാണ് മെസ്സിക്ക് അമേരിക്കൻ ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *