മെസ്സി പോവാൻ കാരണം ടെബാസ് തന്നെ, കനത്ത മറുപടിയുമായി ലാപോർട്ട!
കഴിഞ്ഞ ദിവസമായിരുന്നു ലാലിഗയുടെ പ്രസിഡന്റായ ഹവിയർ ടെബാസ് ബാഴ്‌സക്കെതിരെയും റയൽ പ്രസിഡന്റിനെതിരെയും രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചത്. ബാഴ്‌സയിപ്പോൾ പെരസിന്റെ പിടിയിലാണെന്നും മെസ്സിയുടെ പോക്ക് ബാഴ്‌സക്ക് ഒഴിവാക്കാമായിരുന്നു എന്നുമാണ് ടെബാസ് അറിയിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ കനത്ത മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബാഴ്‌സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട.ബാഴ്‌സയെ വേദനിപ്പിക്കുന്നതിൽ ടെബാസ് ആനന്ദം കണ്ടെത്തുകയാണെന്നും മെസ്സി ബാഴ്‌സ വിടാനുള്ള പ്രധാന കാരണക്കാരൻ ടെബാസ് ആണെന്നുമാണ് ലാപോർട്ട അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഡയാരിയോ സ്പോർട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Joan Laporta hits back at Tebas: He has a ‘sick obsession’ with Barcelona https://t.co/Lp1qLRMTFE
— Barça Blaugranes (@BlaugranesBarca) September 12, 2021
” നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം, എങ്ങനെ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കാമെന്നാണ് ടെബാസ് നോക്കുന്നത്.ബാഴ്‌സയെയും അതിന്റെ മൂല്യങ്ങളേയും വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.ഞങ്ങൾക്ക് അത് നേരത്തെ തന്നെ മനസ്സിലായ കാര്യമാണ്.മെസ്സിയെ ബാഴ്‌സയിൽ നിൽക്കാൻ കഴിയില്ല എന്ന് പറഞ്ഞത് ടെബാസ്. മെസ്സി ബാഴ്‌സ വിട്ടതിലുള്ള പ്രധാന കുറ്റവാളി അദ്ദേഹമാണ്.എഫ്എഫ്പി നിയമങ്ങളിലെ ടെബാസിന്റെ കടുംപിടിത്തം കാരണമാണ് മെസ്സിക്ക് ബാഴ്‌സ വിടേണ്ടി വന്നത്.മറ്റുള്ള എല്ലാ ലീഗുകളിലും എഫ്എഫ്പി നിയങ്ങളിൽ അയവുണ്ട്. അത്കൊണ്ട് തന്നെ അവർക്കാർക്കും അവരുടെ മികച്ച താരത്തെ നഷ്ടമായിട്ടില്ല.ഇനിയൊരിക്കലും ക്ലബ്ബിനെ വേദനിപ്പിക്കാൻ ഞങ്ങൾ ടെബാസിനെ അനുവദിക്കുകയില്ല.സ്വയം പണമുണ്ടക്കാനായി ടെബാസ് നടപ്പിലാക്കുന്ന പ്രൊജക്റ്റുകൾ ബാഴ്‌സ ഒരിക്കലും അംഗീകരിക്കില്ല ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
ഏതായാലും ലാലിഗയും ബാഴ്‌സയും റയലും തമ്മിലുള്ള പോര് ദൈനം ദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്.