മെസ്സി പുറത്ത്, എൽ എക്യുപെയുടെ കഴിഞ്ഞ വർഷത്തെ ഇലവൻ ഇങ്ങനെ !

പ്രമുഖ ഫ്രഞ്ച് ന്യൂസ്‌പേപ്പറായ എൽ എക്യുപെയുടെ കഴിഞ്ഞ വർഷത്തെ ഐഡിയൽ ഇലവൻ പുറത്ത് വിട്ടു. ഇന്നലെയാണ് ഇവർ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഇലവനെ പുറത്ത് വിട്ടത്. ഇലവനിൽ ശ്രദ്ധേയമായത് സൂപ്പർ താരം ലയണൽ മെസ്സി ഇല്ല എന്നുള്ളതാണ്. കഴിഞ്ഞ വർഷത്തെ മികച്ച ഇലവനിൽ നിന്നും മെസ്സിയെ ഇവർ തഴയുകയായിരുന്നു. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട്‌ ലെവന്റോസ്ക്കി, നെയ്മർ ജൂനിയർ എന്നെ സൂപ്പർ താരങ്ങളൊക്കെ ഇലവനിൽ ഇടം നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്കാണ് ഇലവനിൽ ആധിപത്യം പുലർത്തിയിട്ടുള്ളത്. അഞ്ച് ബയേൺ താരങ്ങളാണ് ഇലവനിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

ഗോൾകീപ്പറായി ബയേൺ മ്യൂണിക്കിന്റെ ജർമ്മൻ താരം മാനുവൽ ന്യൂയറാണ് ഇടം നേടിയിട്ടുള്ളത്. പ്രതിരോധനിരയിലേക്ക് വരുമ്പോൾ സെന്റർ ബാക്കുമാരായി റയൽ മാഡ്രിഡിന്റെ സ്പാനിഷ് ഡിഫൻഡർ സെർജിയോ റാമോസും ലിവർപൂളിന്റെ ഡച്ച് ഡിഫൻഡർ വിർജിൽ വാൻ ഡൈക്കുമാണ് ഇടം നേടിയിട്ടുള്ളത്. ഫുൾബാക്കുമാരായി ബയേൺ മ്യൂണിക്ക് താരം അൽഫോൺസോ ഡേവിസും ലിവർപൂൾ താരം ട്രെന്റ് അലക്സാണ്ടർ അർണോൾഡുമാണ് ഇടം നേടിയിട്ടുള്ളത്. മധ്യനിരയിലേക്ക് വരുമ്പോൾ മുൻ ബയേൺ താരവും നിലവിലെ ലിവർപൂൾ താരവുമായ തിയാഗോ അൽകാൻട്ര ഇടം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബയേൺ മ്യൂണിക്കിന്റെ തന്നെ ജോഷുവ കിമ്മിച്ചും ഇടം നേടി. ഇരുവരെയും കൂടാതെ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രൂയിനാണ് ഇടം കണ്ടെത്തിയിട്ടുള്ളത്. മുന്നേറ്റനിരയിലേക്ക് വരുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും റോബർട്ട്‌ ലെവന്റോസ്ക്കിയും ഇടം കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കുമൊപ്പം നെയ്മർ ജൂനിയറാണ് ഇടം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *