മെസ്സി പിഎസ്ജിയിൽ എത്തുന്നതിന്റെ തൊട്ടരികിൽ!

ലയണൽ മെസ്സി തന്റെ ക്ലബായ എഫ്സി ബാഴ്സലോണയോട് ഔദ്യോഗികമായി വിടപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് മെസ്സി വികാരഭരിതനായി കൊണ്ട് ബാഴ്‌സയോട് വിടപറഞ്ഞത്. മെസ്സി ഇനി ഏത് ക്ലബ്ബിലേക്ക് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പിഎസ്ജിയിൽ എത്തുന്നതിന്റെ തൊട്ടരികിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താൻ ചേക്കേറാൻ സാധ്യതയുള്ള ക്ലബുകളിലൊന്നാണ് പിഎസ്ജി എന്ന കാര്യം മെസ്സി തന്നെ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫാബ്രിസിയോ റൊമാനോ മാർക്കയുമൊക്കെ മെസ്സി പിഎസ്ജിയിൽ തന്നെ എത്തുമെന്ന് റിപ്പോർട്ട്‌ ചെയ്തത്.

മെസ്സിയുടെ പ്രതിനിധികളും പിഎസ്ജിയും തമ്മിലുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. പിഎസ്ജിയുടെ ഭാഗത്ത് നിന്നും മെസ്സിയുടെ പിതാവിന് ഒഫീഷ്യൽ കോൺട്രാക്റ്റ് ലഭിച്ചിട്ടുണ്ട്. ഇത്‌ മെസ്സി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് എന്നാണ് റൊമാനോ സൂചിപ്പിക്കുന്നത്.അതേസമയം മെസ്സി പാരീസിലേക്ക് യാത്ര തിരിച്ചിട്ടില്ല. ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നീട് മെഡിക്കലും പ്രഖ്യാപനവും അവതരണവുമൊക്കെയുണ്ടാവും. ഏതായാലും മെസ്സിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പാരീസുള്ളത്. ലീഗ് വൺ തുടങ്ങിയ സാഹചര്യത്തിൽ അനൗൺസ്മെന്റും അരങ്ങേറ്റവുമൊക്കെ ഉടനെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *