മെസ്സി തുടരുമെന്ന ആത്മവിശ്വാസം തനിക്കില്ല, തുറന്നു പറഞ്ഞ് കൂമാൻ!
എഫ്സി ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമോ ഇല്ലയോ എന്നുള്ളത് ഇപ്പോഴും തീരുമാനമാവാത്ത കാര്യമാണ്. ഇതിനെ കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ ഫുട്ബോൾ ലോകത്ത് പ്രചരിച്ചു നടക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഒരിക്കൽ കൂടി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ. മെസ്സി ബാഴ്‌സയിൽ തന്നെ തുടരുമെന്ന ആത്മവിശ്വാസം തനിക്കില്ല എന്നാണ് കൂമാൻ തുറന്നു പറഞ്ഞത്. എന്നാൽ മെസ്സി തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കൂമാൻ കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം ദി അത്ലെറ്റിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Ronald Koeman: "I'm not confident about Messi staying"
— MARCA in English (@MARCAinENGLISH) February 2, 2021
🗣️ https://t.co/hfPbHgBUxd pic.twitter.com/BosIoZWUoy
” മെസ്സിബാഴ്‌സയിൽ തന്നെ തുടരുകയാണെങ്കിൽ താൻ ഒരുപാട് സന്തോഷവാനാവുമെന്ന് ഞാൻ മെസ്സിയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇനി തുടരുന്നില്ല എങ്കിൽ അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.ഞാൻ സീസൺ തുടങ്ങുന്നതിന് മുമ്പ് തന്നെ മെസ്സിയുമായി അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് സംസാരിച്ചിരുന്നു.അന്ന് തന്നെ എന്റെ പദ്ധതികൾ ഞാൻ വ്യക്തമാക്കിയതാണ്. അന്ന് അദ്ദേഹം അതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.ആ സാഹചര്യത്തെ മെസ്സി ഉൾക്കൊള്ളുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ആഴ്ചയിലെ മെസ്സിയുടെ പ്രകടനങ്ങൾ എടുത്തുനോക്കൂ. അദ്ദേഹം ക്ലബ്ബിൽ വളരെ ഇൻവോൾവ്ഡ് ആയിട്ടാണ് കളിക്കുന്നത്. പക്ഷേ ഭാവിയിൽ എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല ” കൂമാൻ തുടർന്നു.
Ronald Koeman admits he isn't confident Lionel Messi will stay at Barcelona 😟
— Goal (@goal) February 2, 2021
🗣 “I’m not confident about that. I’m hopeful.
"I still don’t see Leo Messi in another shirt other than the Barca shirt.” [The Athletic]
👋🔜❓ pic.twitter.com/s5MyXCTcO2
” ബാഴ്സ ജേഴ്സിയിൽ തന്നെയാണ് അദ്ദേഹം വേണ്ടത്. മറ്റൊരു ജേഴ്സിയിൽ ഞാൻ അദ്ദേഹത്തെ കാണുന്നില്ല.അദ്ദേഹം ബാഴ്‌സയിൽ തന്നെ തുടരുമെന്ന കാര്യത്തിൽ ഞാൻ ആത്മവിശ്വാസമുള്ളവനല്ല,പക്ഷെ ഞാൻ അദ്ദേഹം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ടീമിന് വേണ്ടി മത്സരങ്ങൾ വിജയിക്കാൻ കെൽപ്പുള്ള ഒരു മികച്ച താരമാണ് അദ്ദേഹം.അദ്ദേഹത്തിന്റെ പരിശീലകനായിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നു.ഓരോ ദിവസവും അദ്ദേഹത്തിന്റെ ക്വാളിറ്റികൾ പരിശീലനവേളകളിൽ കാണാൻ സാധിക്കുന്നത് മഹത്തായ അനുഭവമാണ് ” കൂമാൻ പറഞ്ഞു.
Koeman: I am not confident but I am hopeful Messi will stay at Barça https://t.co/FTUiay6vdA
— SPORT English (@Sport_EN) February 2, 2021