മെസ്സി തിരിച്ചെത്തി, ഒസാസുനയോട് പകരം വീട്ടാൻ ബാഴ്‌സ സ്‌ക്വാഡ് തയ്യാർ !

ലാലിഗയിൽ നാളെ നടക്കുന്ന ഒസാസുനക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡ് പരിശീലകൻ റൊണാൾഡ് കൂമാൻ പുറത്ത് വിട്ടു. ഇരുപത്തിയൊന്ന് അംഗ സ്‌ക്വാഡ് ആണ് കൂമാൻ പുറത്ത് വിട്ടത്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ചിരുന്ന സൂപ്പർ താരം ലയണൽ മെസ്സി തിരിച്ചെത്തി എന്നുള്ളതാണ് സ്‌ക്വാഡിന്റെ പ്രത്യേകത. കൂടാതെ മധ്യനിര താരം ഡിജോങ്ങും തിരിച്ചെത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെതിരെയുള്ള മത്സരത്തിൽ ഇരുവർക്കും വിശ്രമം അനുവദിച്ചിരുന്നു. നാളെ വൈകീട്ട് ഇന്ത്യൻ സമയം 6:30-ന് ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം അരങ്ങേറുക. അവസാനമായി ലാലിഗയിൽ ഇരുവരും ഏറ്റുമുട്ടിയത് ബാഴ്സക്ക്‌ അത്ര നല്ല ഓർമ്മയല്ല സമ്മാനിച്ചിരുന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്‌ ഒസാസുന ബാഴ്സയെ കീഴടക്കിയിരുന്നു. ആ തോൽവിക്ക്‌ പകരം ചോദിക്കാനാവും ബാഴ്സ ഇറങ്ങുക.

പരിക്കിന്റെ പിടിയിലായിരുന്നു സെർജിയോ ബുസ്ക്കെറ്റ്സ് സ്‌ക്വാഡിൽ ഉണ്ട്. അത്പോലെ തന്നെ ഡെസ്റ്റ്, മാത്യൂസ് ഫെർണാണ്ടസ് എന്നിവരും സ്‌ക്വാഡിൽ ഉണ്ട്. പിക്വേ, സെർജി റോബെർട്ടോ, അൻസു ഫാറ്റി, റൊണാൾഡ് അരൗഹോ, സാമുവൽ ഉംറ്റിറ്റി എന്നിവർ പരിക്ക് മൂലം സ്‌ക്വാഡിൽ നിന്നും പുറത്താണ്. ബാഴ്സയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.

Ter Stegen, Dest, Busquets, Aleñá, Griezmann, Pjanic, Braithwaite, Messi, Ousmane Dembélé, Neto, Riqui Puig, Coutinho, Lenglet, Pedri, Trincao, Jordi Alba, Matheus Fernandes, De Jong, Junior Firpo, Iñaki Peña and Óscar Mingueza .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!