മെസ്സി ടു പിഎസ്ജി : സംഭവിക്കുന്നതെന്ത്?

സൂപ്പർ താരം ലയണൽ മെസ്സിയെ ചുറ്റിപറ്റി നിരവധി റൂമറുകൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്. മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറുമെന്നാണ് ഒട്ടുമിക്ക റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോ ഒരു പുതിയ റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടുണ്ട്. ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെയെ ഉദ്ധരിച്ചു കൊണ്ടാണ് ഇവർ ഈ റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടുള്ളത്.ലയണൽ മെസ്സിക്ക് പിഎസ്ജി വാഗ്ദാനം ചെയ്ത കരാറിന്റെ വിശദാംശങ്ങളാണ് ഇവർ പുറത്ത് വിട്ടിട്ടുള്ളത്.

നിലവിൽ രണ്ട് വർഷത്തെ കരാറും ഓപ്ഷണലായി ഒരു വർഷം കൂടിയാണ് പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്.കൂടാതെ ഒരു വർഷത്തെ സാലറിയായി പിഎസ്ജി ഓഫർ ചെയ്തിരിക്കുന്നത് 40 മില്യൺ യൂറോയാണ്. അങ്ങനെ മൂന്ന് വർഷവും 40 മില്യൺ യൂറോ മെസ്സിക്ക് വീതം ലഭിക്കും. ഇതിന് പുറമേ ട്രാൻസ്ഫർ ബോണസും പിഎസ്ജി മെസ്സിക്ക് ഓഫർ ചെയ്തിട്ടുണ്ട്.30 മില്യൺ യൂറോയാണ് പിഎസ്ജി ട്രാൻസ്ഫർ ബോണസായി ഓഫർ ചെയ്തിരിക്കുന്നത്.

അതേസമയം മെസ്സിയോ അധികൃതരോ ഈ ഓഫറിനോട് പ്രതികരണമറിയിച്ചിട്ടില്ല.മെസ്സിയുടെ ഏജന്റും പിതാവുമായ ജോർഗെ മെസ്സി പാരീസിലേക്ക് പറന്നിട്ടില്ല.ഇന്നോ നാളെയോ ആയി പാരീസിലേക്ക് പോവാൻ പദ്ധതിയിട്ടിട്ടില്ലെന്നും ഇവർ ചൂണ്ടി കാണിക്കുന്നുണ്ട്.

അതേസമയം പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്. അതായത് ഖത്തർ അമീറിന്റെ സഹോദരൻ കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് ഇട്ടിരുന്നു. മെസ്സിയുമായി പിഎസ്ജി കരാറിൽ എത്തിയെന്നും ഇനി അന്നൗൺസ്‌മെന്റ് മാത്രമാണ് ശേഷിക്കുന്നത് എന്നുമായിരുന്നു ഇദ്ദേഹത്തെ ട്വീറ്റ്. എന്നാൽ ഇക്കാര്യം പിഎസ്ജിയുടെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് നിഷേധിച്ചു എന്നാണ് ഗോൾ ഡോട്ട് കോം അറിയിച്ചിട്ടുള്ളത്.

ചുരുക്കത്തിൽ മെസ്സിക്ക് വേണ്ടിയുള്ള പിഎസ്ജിയുടെ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ കരാറിൽ എത്താൻ കഴിഞ്ഞിട്ടില്ല
എന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *