മെസ്സി കരാർ പുതുക്കും,നെയ്മറെ തിരികെയെത്തിക്കും, ബാഴ്‌സയുടെ പദ്ധതികൾ ഇങ്ങനെ!
സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സയുമായി പുതിയ കരാറിൽ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇഎസ്പിഎൻ അർജന്റീനയെ ഉദ്ധരിച്ചു കൊണ്ടാണ് എംഡി ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം മെസ്സി രണ്ട് വർഷത്തേക്കായിരിക്കും കരാർ പുതുക്കുക. ദിവസങ്ങൾക്ക് മുമ്പ് മെസ്സിയുടെ പിതാവും ലാപോർട്ടയും തമ്മിൽ കൂടിക്കാഴ്ച്ച നടന്നിരുന്നു. ഇതിൽ ഇക്കാര്യത്തെ കുറിച്ച് ധാരണയിൽ എത്തിയതായാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. രണ്ട് വർഷത്തെ കരാറിന് ശേഷം മെസ്സി എംഎൽഎസ്സിലേക്ക് ചേക്കേറാനുള്ള സാധ്യതയും ഈ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നുണ്ട്. എംഎൽസിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് മെസ്സി നേരിട്ട് തന്നെ വെളിപ്പെടുത്തിയിരുന്നു.
💣 BOMBAZO
— Mundo Deportivo (@mundodeportivo) May 4, 2021
🔵🔴 El periodista @PolloVignolo en @ESPNArgentina asegura que Leo Messi seguirá como culé dos años más
🇧🇷 Además, confirma que el Barça irá a por Neymar
👇👇👇https://t.co/RcyCSSFkIt pic.twitter.com/lZiCNAiJIq
ഇതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സൂപ്പർ താരം നെയ്മർ ജൂനിയറെ തിരികെയെത്തിക്കാൻ ബാഴ്‌സ ശ്രമിക്കുമെന്നാണ് അത്. ജോയൻ ലാപോർട്ട താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്. നെയ്മർ പിഎസ്ജിയുമായി കരാർ പുതുക്കിയിട്ടില്ല. താരം വിസമ്മതിക്കുകയാണെങ്കിൽ പിഎസ്ജി താരത്തെ കയ്യൊഴിഞ്ഞേക്കുമെന്നും ഇവർ ചൂണ്ടികാണിക്കുന്നുണ്ട്. ഏതായാലും മെസ്സിക്കൊപ്പം നെയ്മർ കൂടി എത്തിയാൽ ടീം ശക്തിപ്പെടുമെന്നാണ് കരുതുന്നത്. പക്ഷേ താരത്തെ എത്തിക്കൽ എത്രത്തോളം സാധ്യമാവും എന്ന കാര്യത്തിലും സംശയം നില നിൽക്കുന്നുണ്ട്.
💣 BOMBAZO
— Mundo Deportivo (@mundodeportivo) May 4, 2021
🔵🔴 El periodista @PolloVignolo en @ESPNArgentina asegura que Leo Messi seguirá como culé dos años más
🇧🇷 Además, confirma que el Barça irá a por Neymar
👇👇👇https://t.co/RcyCSSFkIt pic.twitter.com/lZiCNAiJIq