മെസ്സി അന്യഗ്രഹത്തിൽ നിന്ന്,പിഎസ്ജിയിലെത്തിയാൽ അത്ഭുതകരമായ അനുഭവമായിരിക്കും : ഡിമരിയ!

സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജിയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകൾക്ക് നിലവിൽ ചെറിയ തോതിൽ ശമനമുണ്ട്. താരം ബാഴ്സയിൽ തന്നെ തുടരാനാണ് സാധ്യത എന്നുള്ളത് പലരും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഏതായാലും ഈ സീസണിന് ശേഷം മെസ്സി തീരുമാനമെടുക്കുമെന്ന കാര്യമുറപ്പാണ്. അതേസമയം മെസ്സിയെ വാനോളം പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പിഎസ്ജി താരവും അർജന്റീനയിലെ മെസ്സിയുടെ സഹതാരവുമായ എയ്ഞ്ചൽ ഡിമരിയ.താൻ കണ്ട ഏറ്റവും മികച്ച താരം മെസ്സിയാണെന്നും അനുഗ്രഹത്തിൽ നിന്നുള്ളവനാണ് മെസ്സിയെന്നുമാണ് ഡിമരിയ പ്രസ്താവിച്ചത്.മെസ്സിക്കൊപ്പം ഒരു ക്ലബ്ബിൽ കളിക്കുന്നത് അത്ഭുതകരമായ അനുഭവമായിരിക്കുമെന്നും ഡിമരിയ കൂട്ടിച്ചേർത്തു. മെസ്സി പിഎസ്ജിയിലേക്കെത്താൻ ആഗ്രഹിക്കുന്നുവെന്ന് മുമ്പ് തന്നെ ഡിമരിയ വ്യക്തമാക്കിയിരുന്നു.ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഡിമരിയ മെസ്സിയെ കുറിച്ച് മനസ്സ് തുറന്നത്.

” ഞാൻ എന്റെ കരിയറിലും ജീവിതത്തിലും ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്. അദ്ദേഹം അന്യഗ്രഹത്തിൽ നിന്നുള്ളവനാണ്.അദ്ദേഹത്തോടൊപ്പം ക്ലബ്ബിൽ സഹതാരമായിരിക്കുക എന്നുള്ളത് അത്ഭുതകരമായ അനുഭവമായിരിക്കും. പക്ഷെ നിലവിൽ അദ്ദേഹം ബാഴ്സലോണ താരമാണ്.അദ്ദേഹത്തിന് ബാഴ്‌സയുമായി കരാറുണ്ട്.ഇതിന് ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.ഞാൻ അദ്ദേഹത്തോട് ഒരുപാട് തവണ സംസാരിക്കാറുണ്ട്.ഞാൻ എപ്പോഴും പറയുന്ന കാര്യം അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സന്തോഷമാണ് ഏറ്റവും വലുത് എന്നാണ്.അത്കൊണ്ട് തന്നെ ഇക്കാര്യത്തിൽ കൂടുതൽ പറയാൻ ബുദ്ദിമുട്ടാണ് ” ഡിമരിയ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *