എംബപ്പേയെ കൊണ്ടുവരുന്നതോടെ റയലിൽ പ്രശ്നങ്ങളുണ്ടാകും: മുന്നറിയിപ്പുമായി ലാപോർട്ട

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. അതായത് ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബിലേക്ക് വരാൻ അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.പിഎസ്ജിയുമായുള്ള കരാർ എംബപ്പേ പുതുക്കില്ല.റയലിന്റെ ഒരുപാട് കാലത്തെ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കാരമാകുന്നത്. 2017 മുതൽ തന്നെ എംബപ്പേയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തിയിരുന്നു.

എന്നാൽ എംബപ്പേയെ കൊണ്ടുവരുന്ന റയലിന് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ ബാഴ്സലോണയുടെ പ്രസിഡണ്ടായ ജോയൻ ലാപോർട്ട. അതായത് എംബപ്പേയെ കൊണ്ടുവന്നാൽ ക്ലബ്ബിനകത്ത് പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒരേ പൊസിഷനിൽ കളിക്കുന്ന വിനിയുടെ കാര്യവും സാലറി പ്രശ്നങ്ങളുമാണ് ലാപോർട്ട ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ബാഴ്സലോണ പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേയെ റയൽ മാഡ്രിഡ് സ്വന്തമാക്കി എന്ന വിവരങ്ങളൊന്നും എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ അദ്ദേഹം വരുന്നതോടുകൂടി റയലിൽ പ്രശ്നങ്ങൾ ഉണ്ടാകും.കാരണം രണ്ടുപേർക്ക് ഒരേ പൊസിഷനിൽ കളിക്കാൻ സാധിക്കില്ലല്ലോ.റയൽ അങ്ങനെ കളിപ്പിക്കാൻ പോകുന്നില്ലല്ലോ. രണ്ടുപേരും പ്രധാനപ്പെട്ട താരങ്ങളാണ്. അതൊരു പ്രശ്നമാണ്. മാത്രമല്ല അദ്ദേഹത്തിന് വലിയ സാലറി അവർ നൽകേണ്ടിവരും. അത് ഡ്രസ്സിംഗ് റൂമിൽ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ടുതന്നെ ഇതൊന്നും ഒരിക്കലും ഒരു സമ്മാനമല്ല “ഇതാണ് ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

എംബപ്പേയുടെ വരവോടുകൂടി റയൽ മാഡ്രിഡ് ഡ്രസ്സിംഗ് റൂമിൽ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് തന്നെയാണ് ലാപോർട്ട ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.എംബപ്പേ വരുന്നതോടെ ആഞ്ചലോട്ടിക്ക് ഫോർമേഷനിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടി വരും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അതേസമയം വിനീഷ്യസ് ജൂനിയർ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകളും പുറത്തേക്ക് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!