മെസ്സിയെ മറികടന്നു, കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ബാഴ്സ താരമായി ടെർസ്റ്റീഗൻ !

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച എഫ്സി ബാഴ്സലോണ താരത്തിനുള്ള പുരസ്ക്കാരം ഗോൾ കീപ്പർ ടെർ സ്റ്റീഗന്. ഇന്നലെയാണ് ബാഴ്സ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം പുറത്തു വിട്ടത്. അൾഡോ റോവിറോ പുരസ്‌കാരം എന്നാണ് ഇതിന്റെ നാമം. ബാഴ്‌സയുടെ മുൻ ഡയറക്ടർ ആയിരുന്നു ജോസഫ് ലൂയിസ് റോവിറോയുടെ മകനായ അൾഡോയുടെ സ്മരണാർത്ഥമാണ് ഈ പുരസ്‌കാരം നൽകിയ വരുന്നത്. 2009 മാർച്ചിൽ നടന്ന ഒരു ബൈക്ക് അപകടത്തിൽ അൾഡോ ഈ ലോകത്തോട് വിടപറയുകയായിരുന്നു. 2009/10 സീസൺ മുതലാണ് ഈ പുരസ്‌കാരം നൽകപ്പെട്ട് തുടങ്ങിയത്. ഇന്നലെ നടത്തിയ ഒരു ഓൺലൈൻ യോഗത്തിലൂടെയാണ് ടെർസ്റ്റീഗനെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തത്. റോവിറ, അദ്ദേഹത്തിന്റെ മറ്റൊരു മകനായ ബോർജ, ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യു, മറ്റു ജൂറി അംഗങ്ങൾ എന്നിവരാണ് ഇന്നലത്തെ ഓൺലൈൻ യോഗത്തിൽ പങ്കാളികളായത്.

ഇതാദ്യമായാണ് ഒരു ഗോൾകീപ്പർ ഈ പുരസ്‌കാരം വിജയിക്കുന്നത്. കഴിഞ്ഞ വർഷം ഡിഫൻഡർ ജെറാർഡ് പിക്വേയായിരുന്നു ഈ പുരസ്‌കാരം നേടിയത്. ഏറ്റവും കൂടുതൽ തവണ ഈ പുരസ്‌കാരം സ്വന്തമാക്കിയ താരം ലയണൽ മെസ്സിയാണ്. ആറു തവണയാണ് മെസ്സി ഈ അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ടെർ സ്റ്റീഗൻ നടത്തിയ മിന്നുന്ന പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനർഹനാക്കിയത്.

മുൻ വർഷങ്ങളിലെ പുരസ്‌കാരജേതാക്കൾ ഇങ്ങനെ..

.         2009/10: Leo Messi
·         2010/11: Leo Messi
·         2011/12: Éric Abidal
·         2012/13: Leo Messi
·         2013/14: Javier Mascherano
·         2014/15: Leo Messi
·         2015/16: Luis Suárez
·         2016/17: Leo Messi
·         2017/18: Leo Messi
·         2018/19: Gerard Piqué
·         2019/20: Marc Ter Stegen

Leave a Reply

Your email address will not be published. Required fields are marked *