മെസ്സിയെ ബാഴ്സയിലേക്കെത്തിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് അഗ്വേറോയുടെ കരങ്ങൾ.
സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് മാറും എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.പിഎസ്ജിയിൽ ഇനി ഒരു കാരണവശാലും തുടരേണ്ടതില്ല എന്നുള്ള തീരുമാനം ലയണൽ മെസ്സി എടുത്ത് കഴിഞ്ഞിട്ടുണ്ട്. തന്റെ മുൻ ക്ലബ്ബായ ബാഴ്സയിലേക്ക് തന്നെ മടങ്ങിപ്പോവാനാണ് ഇപ്പോൾ ലയണൽ മെസ്സി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്.
മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിന്റെ ആരാധകരും ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല ബാഴ്സയുടെ പരിശീലകനായ സാവിക്കും അവരുടെ പ്രസിഡന്റ് ആയ ലാപോർട്ടക്കും മെസ്സിയെ തിരികെ ബാഴ്സയിലേക്ക് എത്തിക്കണം. ഇക്കാര്യം നേരത്തെ തന്നെ അവർ വ്യക്തമാക്കിയതാണ്. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ അവർ ഇപ്പോൾ നടത്തുന്നുമുണ്ട്.
Former Barça player Sergio Agüero is playing big role behind the scenes in Leo Messi's return to Barcelona.
— Barça Universal (@BarcaUniversal) May 4, 2023
— @FabriceHawkins pic.twitter.com/XcIRKaHQFF
അതിനേക്കാളുപരി ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തി കാണാൻ ആഗ്രഹിക്കുന്നത് മറ്റാരുമല്ല, മെസ്സിയുടെ അടുത്ത സുഹൃത്തായ സെർജിയോ അഗ്വേറോയാണ്. ലയണൽ മെസ്സിയെ ബാഴ്സയിലേക്ക് തിരികെ എത്തിക്കാൻ അദ്ദേഹവും തന്റെ ഭാഗത്തിലൂടെ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഒരു വലിയ റോൾ തന്നെ ഇക്കാര്യത്തിൽ സെർജിയോ അഗ്വേറോ വഹിക്കുന്നുണ്ട് എന്നാണ് പ്രമുഖ പത്രപ്രവർത്തകനായ ഫാബ്രീസ് ഹോക്കിൻസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ബാഴ്സയുമായും മെസ്സിയുമായും വളരെ അടുത്ത ബന്ധം വെച്ചുപുലർത്തുന്ന വ്യക്തിയാണ് സെർജിയോ അഗ്വേറോ.അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ അദ്ദേഹം ഇരുവർക്കുമിടയിൽ ഒരു കണ്ണിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.മെസ്സിയെ തിരികെ എത്തിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷകളിൽ തന്നെയാണ് ഇപ്പോൾ ബാഴ്സയുള്ളത്. പക്ഷേ അതിനുവേണ്ടി ബാഴ്സ നിരവധി താരങ്ങളെ വിൽക്കേണ്ടതുണ്ട്. കൂടാതെ ലയണൽ മെസ്സി സാലറി കുറയ്ക്കേണ്ടി വരികയും ചെയ്യും.