മെസ്സിയെ പിടിച്ചുകെട്ടുക എന്നത് സ്വപ്നത്തിൽ മാത്രം നടക്കുന്ന കാര്യമെന്ന് ഗട്ടൂസോ !
ലയണൽ മെസ്സിയെ നേരിടുന്നതിന് മുൻപ് അദ്ദേഹത്തെ എത്രത്തോളം തങ്ങൾ ഭയക്കുന്നുണ്ടെന്നു വെളിപ്പെടുത്തി നാപോളി പരിശീലകൻ ഗട്ടൂസോ. മെസ്സിയെ പിടിച്ചു കെട്ടുക എന്നുള്ളത് സ്വപ്നത്തിൽ മാത്രം നടക്കുന്ന കാര്യമാണ് എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അതല്ലെങ്കിൽ തന്റെ മകനോടൊപ്പം പ്ലേസ്റ്റേഷൻ കളിക്കുമ്പോഴും പിടിച്ചു കെട്ടാൻ കഴിയുമെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു. മെസ്സി മത്സരത്തിൽ തങ്ങൾക്ക് വലിയ തോതിലുള്ള വെല്ലുവിളി ഉയർത്തുമെന്ന് തന്നെയാണ് അദ്ദേഹം വിശ്വസിക്കുന്നത്. പക്ഷെ തങ്ങളാൽ കഴിയും വിധം മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ നേരിടാൻ ഇനി നാപോളിക്ക് ദിവസങ്ങൾ മാത്രമേ ഒള്ളൂ. അതേസമയം ഇന്നലെ ലാസിയോയെ 3-1 എന്ന സ്കോറിന് തറപ്പറ്റിക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന് വലിയ ആശ്വാസം പകർന്നിരുന്നു.
🗣️ "I can mark Messi only in my dreams. Or if I set Napoli vs Barcelona on my son's PlayStation, trying to catch him there when I played for Milan with 10-15 kilograms less than today."
— FIFA.com (@FIFAcom) August 2, 2020
🤔 Anyone think Gennaro Gattuso's been remembering chasing another @FCBarcelona No10 around? pic.twitter.com/hSzF9Z6bZg
” അദ്ദേഹത്തെ പിടിച്ചു കെട്ടൽ സാധ്യമാവുക സ്വപ്നത്തിൽ മാത്രമാണ്. അതല്ലെങ്കിൽ ഞാൻ എന്റെ മകനെതിരെ പ്ലേസ്റ്റേഷൻ കളിക്കുമ്പോഴും അദ്ദേഹത്തെ തടയാൻ കഴിയും. ഞാൻ മിലാനിൽ കളിക്കുന്ന കാലത്ത് ആണെങ്കിൽ അദ്ദേഹത്തെ തടയാൻ ശ്രമിക്കുമായിരുന്നു. അന്നെനിക്ക് ഇന്നത്തേക്കാൾ പത്തോ പതിനഞ്ചോ കിലോ ഭാരം കുറവ് വേണം. തീർച്ചയായും വരാനിരിക്കുന്നത് ഒരു വിത്യസ്തമായ, കടുപ്പമേറിയ മത്സരമായിരിക്കുമെന്ന് വ്യക്തമായ ബോധ്യമുണ്ട്. പക്ഷെ ഞങ്ങൾ മറ്റൊരു കാര്യത്തെ കുറിച്ചും ചിന്തിക്കുന്നില്ല. ഒരു സമ്മർദ്ദവുമില്ലാതെ ആയിരിക്കും ഞങ്ങൾ കളത്തിലേക്ക് ഇറങ്ങുക. ഞങ്ങളുടെ കഴിവുകളിൽ വിശ്വാസം പുലർത്തി കൊണ്ട് കളിക്കാൻ ഞങ്ങൾ ശ്രമിക്കും ” ഗട്ടൂസോ അഭിമുഖത്തിൽ പറഞ്ഞു.
Gennaro Gattuso: I’ll only mark Lionel Messi in my dreams or on PlayStation https://t.co/TN4DFyzIDW
— TODAY (@todayng) August 2, 2020