മെസ്സിയെ നിലനിർത്തണം, തയ്യാറായി നിന്ന് ലാപോർട്ട!

ഇനി കേവലം മൂന്ന് മാസങ്ങളെയൊള്ളൂ സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കാൻ.താരം കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ളത് ഇപ്പോഴും വലിയൊരു ചോദ്യമാണ്. ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട എന്ത് വിലകൊടുത്തും മെസ്സിയെ നിലനിർത്താനുള്ള ഒരുക്കത്തിലാണ്. ലാപോർട്ട പ്രഥമ പരിഗണന നൽകുന്ന കാര്യം മെസ്സിയെ നിലനിർത്തുക എന്നുള്ളതാണ്.അതിനുള്ള തയ്യാറെടുപ്പുകൾ ലാപോർട്ട നടത്തിയതായി മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

ആദ്യമായി ബാഴ്സയുടെ സാമ്പത്തിക സാഹചര്യം മെസ്സിക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ലാപോർട്ട ചെയ്യാൻ ഉദ്ദേശിക്കുന്നത്. അതിന് ശേഷം ഡീസന്റായ ഒരു പ്രൊപോസൽ മെസ്സിക്ക് നൽകും. പ്രധാനമായും ഒരു വിന്നിംഗ് പ്രൊജക്റ്റ്‌ ആയിരിക്കും മെസ്സിയുടെ മുമ്പിലേക്ക് വെച്ചു നീട്ടുക. എർലിങ് ഹാലണ്ടിനെ പോലെയുള്ള താരങ്ങളെ സൈൻ ചെയ്തു കൊണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പോന്ന ഒരു ടീമായി ബാഴ്സയെ മാറ്റും എന്നായിരിക്കും ലാപോർട്ട മെസ്സിക്ക് നൽകുന്ന വാഗ്ദാനം. മെസ്സി ബാഴ്‌സയിൽ തന്നെ തുടരുമെന്നാണ് ലാപോർട്ട പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ കരാർ പുതുക്കുന്ന കാര്യത്തിൽ മെസ്സിക്കും ഒട്ടും ദൃതിയില്ല. ഇത്‌ സംബന്ധിച്ച് ലാപോർട്ടയുമായി മെസ്സിയോ പിതാവോ ചർച്ച നടത്തിയിട്ടില്ല. താരത്തിന്റെ പിതാവ് നിലവിൽ ബാഴ്സലോണയിൽ പോലുമില്ല. ഈ സീസണിന്റെ ശേഷം ചർച്ചകൾ നടത്തിയാൽ മതി എന്ന തീരുമാനത്തിലാണ് നിലവിൽ മെസ്സിയുള്ളത്.നിലവിൽ വരാനിരിക്കുന്ന ബാഴ്സയുടെ മത്സരങ്ങളിൽ മാത്രമാണ് മെസ്സിയുടെ ശ്രദ്ധ. ഏതായാലും പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മെസ്സിക്ക് ഇപ്പോൾ ബാഴ്സയിൽ പ്രശ്നങ്ങളൊന്നുമില്ല. അദ്ദേഹം ബാഴ്സയിൽ തന്നെ തുടരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *