മെസ്സിയെ തിരികെ എത്തിക്കാൻ എഫ്സി ബാഴ്സലോണ ചെയ്യേണ്ട മൂന്ന് സ്റ്റെപ്പുകൾ!
വരുന്ന ജൂൺ മാസത്തിലാണ് ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കുക. ഈ കരാർ പുതുക്കാൻ ഇതുവരെ ലയണൽ മെസ്സി താൽപര്യം കാണിച്ചിട്ടില്ല.പിഎസ്ജി ഒരു ഓഫർ മെസ്സിക്ക് നൽകിയെങ്കിലും അത് താരം പരിഗണിച്ചിട്ടില്ല. ബാഴ്സയിലേക്ക് പോകാൻ തന്നെയാണ് മെസ്സി ഇപ്പോൾ ആഗ്രഹിക്കുന്നത്.
മെസ്സിയെ ക്ലബ്ബിലേക്ക് തിരികെ എത്തിക്കാൻ വേണ്ടി തങ്ങൾ ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു എന്നുള്ള കാര്യം ബാഴ്സ അധികൃതർ തന്നെ സ്ഥിരീകരിച്ചിരുന്നു. ഏതായാലും ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സ ഫോളോ ചെയ്യേണ്ട മൂന്ന് സ്റ്റെപ്പുകൾ ഇപ്പോൾ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അത് നമുക്കൊന്ന് പരിശോധിക്കാം.
ഒന്നാമത്തെ സ്റ്റെപ്പ് എന്നുള്ളത് സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുക എന്നുള്ളതാണ്.എഫ്സി ബാഴ്സലോണയുടെ വെയ്ജ് ബില്ലിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാൻ വേണ്ടി ബാഴ്സ അധികൃതർ ഉടൻതന്നെ ലാലിഗയുമായി ചർച്ചകൾ നടത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമാണ് ബാക്കിയുള്ള പദ്ധതികളുമായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ.
🚨🚨✅| BREAKING: FC Barcelona expect La Liga to give the GREEN LIGHT to sign & register Leo Messi next week! @sport pic.twitter.com/fkgJzxr6oI
— Managing Barça (@ManagingBarca) April 7, 2023
രണ്ടാമത്തെ സ്റ്റെപ്പ് എന്നുള്ളത് മെസ്സി പിഎസ്ജിയുടെ കോൺട്രാക്ട് നിരസിക്കുന്നത് വരെ കാത്തിരിക്കുക എന്നുള്ളതാണ്. അതായത് അടുത്ത ജൂൺമാസത്തിൽ മെസ്സിയുടെ കോൺട്രാക്ട് പൂർണമാവും. മെസ്സിയുമായി ഇപ്പോൾ തന്നെ അഗ്രിമെന്റിൽ എത്താനുള്ള അവസരം ഉണ്ടെങ്കിലും ബാഴ്സ മെസ്സി ഫ്രീ ഏജന്റാവുന്നത് വരെ കാത്തിരിക്കുന്നതാവും നല്ലത്.
മൂന്നാമത്തെ സ്റ്റെപ് മെസ്സിയുമായി നേരിട്ട് ചർച്ചകൾ നടത്തുക എന്നതാണ്.മെസ്സി ഫ്രീ ഏജന്റായി കഴിഞ്ഞാൽ മെസ്സിക്ക് ഒരു ഓഫർ നൽകുക. കൂടാതെ ബാക്കിയുള്ള കാര്യങ്ങളിൽ ഒക്കെ അദ്ദേഹത്തെ കൺവിൻസ് ചെയ്യിക്കുക. ഇങ്ങനെയാണെങ്കിൽ തീർച്ചയായും ലയണൽ മെസ്സിയെ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്ന് തന്നെയാണ് tyc റിപ്പോർട്ട് ചെയ്തിരിക്കുന്നത്.