മെസ്സിയെ കൺവിൻസ്‌ ചെയ്യിക്കാൻ അണിയറയിൽ നെയ്മറുടെ ശ്രമം?

ഈ സീസണോട് കൂടി സൂപ്പർ താരം ലയണൽ മെസ്സി ഫ്രീ ഏജന്റാവുകയാണ്. താരത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ ഇതോടെ മെസ്സിക്ക് സാധിച്ചേക്കും. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ക്ലബ് വിടണമെന്ന താല്പര്യം പ്രകടിപ്പിച്ച മെസ്സി ഇതുവരെ ബാഴ്സയുമായുള്ള കരാർ പുതുക്കിയിട്ടില്ല. താരം പിഎസ്ജിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് ഈ ഇടക്കാലയളവിൽ കുറവുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത്‌ വീണ്ടും സജീവമാവുകയാണ്. മെസ്സിയുടെ സുഹൃത്തായ നെയ്മർ താരത്തെ കൺവിൻസ്‌ ചെയ്യിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

മെസ്സിയുമായി ഇപ്പോഴും അടുത്ത സുഹൃദ് ബന്ധം വെച്ചുപുലർത്തുന്ന വ്യക്തിയാണ് നെയ്മർ. മെസ്സി പിഎസ്ജിയിലേക്ക് എത്തണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാൾ നെയ്മറാണ്.ഇരുവരും തമ്മിൽ ഇതേ സംബന്ധിച്ച് വാട്സാപ്പ് ചാറ്റ് നടന്നതായി മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. മെസ്സി പിഎസ്ജിയിലേക്ക് വന്നാൽ പിഎസ്ജിക്ക് ഒരുപാട് മുന്നേറാനാവുമെന്നും നെയ്മർ മെസ്സിക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്.മെസ്സിക്കൊപ്പം ഒരിക്കൽ കൂടി കളിക്കണമെന്ന് ആഗ്രഹം നെയ്മർ തന്നെ മുന്നേ തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ട്. എന്നാൽ മെസ്സി പിഎസ്ജിയിലേക്ക് എത്തണം എന്നത് ആഗ്രഹിക്കുന്നത് നെയ്മർ മാത്രമല്ല.പരിശീലകൻ പോച്ചെട്ടിനോ, കിലിയൻ എംബാപ്പെ, എയ്ഞ്ചൽ ഡിമരിയ, പരേഡസ് എന്നിവരെല്ലാം തന്നെ മെസ്സി പിഎസ്ജിയിൽ എത്തണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഏതായാലും നെയ്മറുടെ ശ്രമങ്ങൾ ഫലം കാണുമോ എന്നുള്ളത് കാണേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *