മെസ്സിയെ കൈവിട്ടത് ബാഴ്‌സ എടുത്ത മോശം തീരുമാനം : ബർതോമ്യു!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധികളായിരുന്നു ഇതിന് കാരണമായത്. എന്നാൽ ഈ വിഷയത്തിൽ ബാഴ്‌സക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുകയാണ് മുൻ ബാഴ്‌സ പ്രസിഡന്റായ ബർതോമ്യു. മെസ്സിയെ കൈവിട്ടത് ബാഴ്‌സ എടുത്ത മോശം തീരുമാനം എന്നാണ് ബർതോമ്യു അറിയിച്ചിട്ടുള്ളത്. ബാഴ്‌സയിലെ പ്രതിസന്ധികൾ കാരണം കാലാവധി പൂർത്തിയാക്കാതെ രാജിവെച്ച പ്രസിഡന്റായിരുന്നു ബർതോമ്യു.അദ്ദേഹത്തിന്റെ വാക്കുകൾ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Bartomeu on the attack: Letting Messi leave was a bad decision https://t.co/qGiVIG45Mu
— Murshid Ramankulam (@Mohamme71783726) October 16, 2021
” മെസ്സിയെ പോകാൻ അനുവദിച്ചത് ബാഴ്‌സ എടുത്ത ഒരു മോശം തീരുമാനമാണ്.മെസ്സി ഇല്ലാതെ കളിക്കുക എന്നുള്ളത് ഒരുപാട് മാറ്റങ്ങൾക്ക് കാരണമാവും ഒരു പ്രസിഡന്റ് എന്ന നിലയിൽ ഞാനൊരിക്കലും മെസ്സി ബാഴ്‌സ വിട്ടു പോവാൻ ആഗ്രഹിക്കുമായിരുന്നില്ല.അത് സംഭവിക്കുന്നത് തടയാൻ വേണ്ടി ഞാൻ എല്ലാം ചെയ്യുമായിരുന്നു ” ഇതാണ് ബർതോമ്യു പറഞ്ഞിട്ടുള്ളത്.
അതേസമയം ഈ സീസണിലും എഫ്സി ബാഴ്സലോണ മോശം ഫോമിലൂടെയാണ് കടന്നു പോവുന്നത്.