മെസ്സിയെക്കാൾ ക്രിസ്റ്റ്യാനോയുടെ ശൈലിയാണ് ഫുട്ബോളിന് ഗുണകരമാവുക, വിശദീകരണവുമായി വെങ്ങർ !

മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ചത് എന്നുള്ള ചോദ്യം കഴിഞ്ഞ കുറെ വർഷങ്ങളായി ഫുട്ബോൾ ലോകം ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ്. പലർക്കും വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് ഇക്കാര്യത്തിൽ ഉണ്ടാവുക. മെസ്സിയാണ് മികച്ചത് എന്ന് പറയുന്ന ഒട്ടേറെ ഇതിഹാസങ്ങൾ ഒരു വശത്ത് നിൽക്കുമ്പോൾ ക്രിസ്റ്റ്യാനോയാണ് മികച്ചത് എന്ന് പറയുന്ന ഒട്ടേറെ ഇതിഹാസങ്ങൾ മറുവശത്തുമുണ്ട്. എന്നാൽ ഇപ്പോൾ ആഴ്‌സണലിന്റെ മുൻ ഇതിഹാസപരിശീലകൻ ആഴ്സൻ വെങ്ങർ ഇരുവരുടെയും കളി ശൈലിയെ വിലയിരുത്തിയിരിക്കുകയാണിപ്പോൾ. മെസ്സിയുടെ ശൈലിയേക്കാൾ കൂടുതൽ ഫുട്ബോളിന് അനുയോജ്യവും ഗുണകരവുമായത് ക്രിസ്റ്റ്യാനോയുടെ ശൈലിയാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇതിന് അദ്ദേഹം വിശദീകരണവും നൽകുന്നുന്നുണ്ട്.

” ഞാൻ മുമ്പ് തന്നെ പറഞ്ഞ കാര്യമാണ്. റൊണാൾഡോ ഒരു അത്ലറ്റ്-ഫുട്ബോളറാണ്. മെസ്സിയാവട്ടെ അസാധാരണമായ ഒരു ആർട്ടിസ്റ്റും. ഇതാണ് ഇരുവർക്കുമിടയിലുള്ള വിത്യാസം. എന്തൊക്കെയായാലും ഓരോരുത്തർക്കും അവരുടെതായ അഭിരുചിയുണ്ടാവും. അതിനാൽ ഒരാളെ തിരഞ്ഞെടുക്കും. നമ്മൾ ഈ കളിയെ നന്നായി ഇഷ്ടപെടുമ്പോൾ നമ്മൾ ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കുന്നു. നമ്മൾ കാണാത്ത ഒരുപാട് കാര്യങ്ങൾ ഈ ക്രിയെറ്റീവ് (മെസ്സി) ഉണ്ടാക്കിയെടുക്കുന്നു. സ്റ്റാന്റുകളിൽ നിന്ന് പരിഗണിക്കാത്ത കാര്യങ്ങൾ പോലും അത് നിങ്ങൾക്ക്‌ കാണിച്ചു തരുന്നു.ക്രിസ്റ്റ്യാനോയുടെ ക്വാളിറ്റി ഞാൻ നിരാകരിച്ചില്ലെങ്കിൽ പോലും അത് മികച്ചതാണ്. പക്ഷെ ഞാൻ വിശ്വസിക്കുന്നത് റൊണാൾഡോയുടെ ശൈലിയിലാണ് ഫുട്ബോൾ കൂടുതൽ വികാസം പ്രാപിക്കുക എന്നാണ്. അതിനർത്ഥം ക്രിയേറ്റീവിനെ (മെസ്സി) പുറന്തള്ളണം എന്നല്ല. ക്രിസ്റ്റ്യാനോയുടെ ആ ശൈലി കുറച്ചധികം ഫുട്ബോളിന് അനുയോജ്യമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുന്നതാണ് ” വെങ്ങർ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *