മെസ്സിയുമൊത്ത് ഇന്റർ മിയാമിയിൽ ഒരുമിക്കുമോ? സുവാരസ് പറയുന്നു!

ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസ് നിലവിൽ പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.അദ്ദേഹത്തിന്റെ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ കഴിഞ്ഞ സീസണോടുകൂടി അവസാനിച്ചിരുന്നു.നിലവിൽ താരം ഫ്രീ ഏജന്റാണ്.ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ളത് അവ്യക്തമായ കാര്യമാണ്.

അതേസമയം ലൂയിസ് സുവാരസും ലയണൽ മെസ്സിയും അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിയിൽ ഒരുമിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെയധികം സജീവമായിരുന്നു. വർഷങ്ങളോളം ബാഴ്സയിൽ ഒരുമിച്ചു കളിച്ച ഇരുവരും 2020-ലായിരുന്നു വേർപിരിഞ്ഞിരുന്നത്.ഇന്റർ മിയാമിയിൽ ഒരുമിക്കാനുള്ള സാധ്യതകളെ ഇപ്പോൾ സുവാരസ് തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ ESPN അർജന്റീന റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇന്റർ മിയാമിയില്‍ ഞാനും മെസ്സിയും ഒരുമിച്ച് കളിക്കുമെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്? അതൊരിക്കലും യാഥാർത്ഥ്യമായ കാര്യമല്ല.ഇതേക്കുറിച്ച് മുമ്പ് ഒരുപാട് സംസാരിച്ചതാണ്. ഇത്തരത്തിലുള്ള കാര്യങ്ങളെ 24 മണിക്കൂറും ഇരുന്നുകൊണ്ട് ഞങ്ങൾക്ക് നിരസിക്കാൻ കഴിയില്ല. അതുകൊണ്ട് അവർ തോന്നുന്ന പോലെ സംസാരിക്കട്ടെ. ലയണൽ മെസ്സിയുടെ ഭാവി പാരീസിലാണ്. അദ്ദേഹം എവിടെ വിരമിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നുള്ളത് എനിക്ക് അറിവില്ലാത്ത കാര്യമാണ് ” ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.

6 സീസണുകളാണ് ലയണൽ മെസ്സിയും ലൂയിസ് സുവാരസും എഫ്സി ബാഴ്സലോണയിൽ ഒരുമിച്ച്. ഈ കാലയളവിൽ ബാഴ്സ നേടിയ 70% ഗോളുകളിലും ഈ രണ്ട് താരങ്ങളുടെയും പങ്കാളിത്തമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *