മെസ്സിയുടെ സിറ്റി-പിഎസ്ജി റൂമർ, ആരാധകർക്ക് ആശ്വാസവാർത്ത!
സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവിയെ പറ്റിയുള്ള ആശങ്കകൾ ആരാധകർക്ക് ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. താരം ബാഴ്‌സയിൽ തന്നെ തുടരുമോ അതോ ക്ലബ് വിടുമോ എന്നുള്ള കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ സീസണിൽ ബാഴ്‌സ വിടാൻ മെസ്സി ശ്രമിച്ചു എന്നുള്ളത് ആരാധകർക്ക് നെഞ്ചിടിപ്പേറ്റിയ കാര്യമായിരുന്നു. അത്കൊണ്ട് തന്നെ താരത്തിന്റെ ഭാവി ഏത് ക്ലബ്ബിലാവുമെന്നുള്ളത് ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്. കഴിഞ്ഞ സീസണിൽ മെസ്സിയെ സിറ്റിയുമായി ബന്ധപ്പെടുത്തിയാണ് വാർത്തകൾ വന്നിരുന്നുവെങ്കിൽ ഈ സീസണിൽ പിഎസ്ജിയെ ബന്ധപ്പെടുത്തി കൊണ്ടാണ് വാർത്തകൾ വരുന്നത്. ഏതായാലും ഈ ജനുവരി മുതൽ മറ്റേത് ക്ലബുമായും ചർച്ചകൾ നടത്താനും പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനും മെസ്സിക്ക് അധികാരമുണ്ട്. എന്നാൽ ഒരു ആശ്വാസവാർത്തയാണ് ഇക്കാര്യത്തിൽ ആരാധകരെ തേടിയെത്തിയിരിക്കുന്നത്.
An exclusive update regarding the future of Lionel Messi 🚨
— Goal News (@GoalNews) February 4, 2021
The Barcelona forward is tired of the constant media speculation 🙄
✍️ @rubenuria
മെസ്സിയോ അല്ലെങ്കിൽ മെസ്സിയുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങളോ ഇതുവരെ പിഎസ്ജിയുമായോ മാഞ്ചസ്റ്റർ സിറ്റിയുമായോ ബന്ധപ്പെട്ടിട്ടില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ സീസണിൽ മെസ്സിയുടെ അഭിമുഖം ലഭിച്ച ഗോൾ ഡോട്ട് കോം എന്ന മാധ്യമമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതായത് നിലവിൽ ക്ലബ് വിടാൻ മെസ്സി തീരുമാനം എടുത്തിട്ടില്ലെന്ന് അനുമാനിക്കാം. ഈ സീസണിന്റെ അവസാനത്തോടെയാണ് മെസ്സി തന്റെ ഭാവി തീരുമാനിക്കുക. ഈ സീസണിലെ ബാഴ്‌സയുടെ പ്രകടനം, തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് എന്നിവയെ ആശ്രയിച്ചായിരിക്കും മെസ്സിയുടെ ബാഴ്സയിലെ ഭാവി നിലകൊള്ളുന്നത്.
PSG will work "in silence" after Barça riled by Messi talk – Pochettinohttps://t.co/OvECg03RGF
— AS English (@English_AS) February 4, 2021