മെസ്സിയുടെ പിതാവും ലാപോർട്ടയും തമ്മിലുള്ള ചർച്ച,കാര്യങ്ങൾ എവിടം വരെയായി?ഫാബ്രിസിയോ വിശദീകരിക്കുന്നു.
സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബാഴ്സക്ക് ലാലിഗയിൽ നിന്നും അനുമതി ലഭിച്ചതിന് പിന്നാലെ ബാഴ്സ പ്രസിഡണ്ടായ ലാപോർട്ടയും ലയണൽ മെസ്സിയുടെ പിതാവായ ജോർഹെ മെസ്സിയും തമ്മിൽ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. മെസ്സി ബാഴ്സയിലേക്ക് തിരികെ വരാനാണ് ആഗ്രഹിക്കുന്നത് എന്നകാര്യം മെസ്സിയുടെ പിതാവ് തുറന്ന് പറയുകയും ചെയ്തിരുന്നു.
ഏതായാലും ഇതിലെ ഏറ്റവും പുതിയ വിവരങ്ങൾ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് മെസ്സിയുടെ പിതാവും ബാഴ്സ പ്രസിഡണ്ടും തമ്മിൽ നടത്തിയ ചർച്ചയിൽ ഒരു ഒഫീഷ്യൽ ബിഡ് മെസ്സിക്ക് മുന്നിൽ സമർപ്പിക്കാൻ ബാഴ്സക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ് ബാഴ്സയുള്ളത്.
Barcelona were not able present official bid to Messi yet during the meeting. 🇦🇷
— Fabrizio Romano (@FabrizioRomano) June 5, 2023
Both sides feel time is running out… but Laporta and Jorge Messi have decided to take some hours to see if there’s a ‘creative’ solution.
Meanwhile, Leo’s decision process is already advanced. pic.twitter.com/0us5IOa9Sp
എന്നാൽ സമയം വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇരു പാർട്ടികൾക്കും എത്രയും പെട്ടെന്ന് ഇത് പരിഹരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അധികം വൈകാതെ തന്നെ ഈ വിഷയത്തിൽ ഒരു പരിഹാരം കാണാനാണ് മെസ്സിയുടെ പിതാവും ലാപോർട്ടയും തീരുമാനിച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ ഒരു ഓഫർ മെസ്സിക്ക് മുന്നിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്.
ലാലിഗയുടെ അനുമതി ലഭിച്ചതിന് പിന്നാലെ ബാഴ്സ കാര്യങ്ങൾ വേഗത്തിലാക്കുകയായിരുന്നു.മെസ്സി ബാഴ്സയിലേക്ക് തിരിച്ചു വരാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.ബാഴ്സക്ക് വളരെ പെട്ടെന്ന് ഈ കാര്യങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരുപക്ഷേ മെസ്സിക്ക് മറ്റു ഓപ്ഷനുകൾ പരിഗണിക്കേണ്ടി വന്നേക്കാം.