മെസ്സിയുടെ പടിയിറക്കം, ബാഴ്‌സക്ക് നഷ്ടമാവുന്നത് റെക്കോർഡുകളുടെ കളിത്തോഴനെ!
സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സ വിട്ടു എന്ന സ്ഥിരീകരണം ഒരു ഞെട്ടലോടെയാണ് ഫുട്ബോൾ ലോകം ശ്രവിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രസിഡന്റ് ലാപോർട്ടയുടെ പത്രസമ്മേളനത്തിൽ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുള്ളത്. ഏതായാലും ബാഴ്‌സക്ക് നഷ്ടമാവുന്നത് തങ്ങളുടെ എക്കാലത്തെയും മികച്ച ഇതിഹാസത്തെയാണ് എന്ന കാര്യത്തിൽ സംശയമില്ല.പതിനേഴു വർഷക്കാലം ബാഴ്‌സ സീനിയർ ടീമിന്റെ കുന്തമുനയായ മെസ്സി ഇനി ക്ലബ്ബിനൊപ്പമില്ല എന്ന കാര്യം ബാഴ്‌സ തന്നെയാണ് സ്ഥിരീകരിച്ചത്.
അതേസമയം സാധ്യമായ എല്ലാ റെക്കോർഡുകളും സ്വന്തം പേരിലാക്കിയിട്ടാണ് മെസ്സി ബാഴ്‌സയിൽ നിന്നും പടിയിറങ്ങുന്നത്. ബാഴ്‌സയിലെയും ലാലിഗയിലെയും റെക്കോർഡുകളിൽ ഭൂരിഭാഗവും മെസ്സിയുടെ പേരിലാണ്.
Unparalleled.
— FC Barcelona (@FCBarcelona) August 6, 2021
ബാഴ്‌സക്ക് വേണ്ടി 778 മത്സരങ്ങളാണ് മെസ്സി ഇതുവരെ കളിച്ചിട്ടുള്ളത്.ഇതിൽ നിന്നായി 672 ഗോളുകളും 305 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.കൂടാതെ 10 ലാലിഗ,7 കോപ്പ ഡെൽ റേ, 8 സൂപ്പർ കോപ്പ,4 ചാമ്പ്യൻസ് ലീഗ്,3 യുവേഫ സൂപ്പർ കപ്പ്,3 ക്ലബ് വേൾഡ് കപ്പ് എന്നിവ മെസ്സി ബാഴ്‌സക്കൊപ്പം നേടിയിട്ടുണ്ട്. ആകെ 34 കിരീടങ്ങളാണ് മെസ്സി ബാഴ്‌സക്ക് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ 6 ബാലൺ ഡി’ഓർ, 6 യൂറോപ്യൻ ഗോൾഡൻ ഷൂ,8 പിച്ചിച്ചി ട്രോഫി എന്നിവയൊക്കെയും മെസ്സി സ്വന്തം പേരിലാക്കിയിട്ടുണ്ട്.
Lionel Messi’s run at Barcelona.
— B/R Football (@brfootball) August 5, 2021
🐐 numbers. pic.twitter.com/po7IumkALm
ബാഴ്‌സക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ,ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കൂടുതൽ അസിസ്റ്റുകൾ, കൂടുതൽ കിരീടങ്ങൾ എന്നിവയൊക്കെയും മെസ്സിയുടെ പേരിലാണ്. കൂടാതെ ലാലിഗയിലെ നിരവധി റെക്കോർഡുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ,ഏറ്റവും കൂടുതൽ ഡയറക്ട് ഫ്രീകിക്ക് ഗോളുകൾ,ഏറ്റവും കൂടുതൽ അസിസ്റ്റുകൾ, ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ, ഒരു സീസണിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ എന്നിവയൊക്കെ മെസ്സിയുടെ പേരിലാണ്.
ഇതിന് പുറമേ എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകൾ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും മെസ്സി എന്ന താരത്തിന്റെ വിടവ് ബാഴ്‌സ ഒരിക്കലും നികത്താൻ കഴിയാത്ത ഒന്നായിരിക്കും.