മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ തുടക്കമായി 2021, കണക്കുകൾ ഇങ്ങനെ !
ഓരോ വർഷവും മാറിമാറി വരുമ്പോഴും മെസ്സിയെന്ന സൂപ്പർ താരത്തിന്റെ പ്രകടനങ്ങൾക്ക് വലിയ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിക്കാറില്ല. താരം തന്റെ ഫോം അങ്ങനെ തുടർന്നു കൊണ്ടേയിരിക്കും. ഈ വർഷവും തനിക്ക് മാറ്റമില്ലെന്ന് മെസ്സി പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ തുടക്കമാണ് 2021 എന്ന പുതുവർഷത്തിൽ മെസ്സിക്ക് ലഭിച്ചത്. ഈ വർഷത്തെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് മെസ്സി അടിച്ചു കൂട്ടിയത് നാലു ഗോളുകളാണ്. ഇതിന് മുമ്പ് 2016-ൽ മാത്രമാണ് ഇതിലും മികച്ച പ്രകടനം ഒരു വർഷത്തിന്റെ തുടക്കത്തിൽ മെസ്സി പുറത്തെടുത്തിട്ടുള്ളത്. ഈ വർഷം മൂന്ന് മത്സരങ്ങളാണ് മെസ്സി ഇതിനോടകം കളിച്ചത്. ഇതിൽ നിന്നായി നാലു ഗോളുകൾ മെസ്സി നേടിക്കഴിഞ്ഞു. ഹുയസ്ക്കക്കെതിരെ മെസ്സി കളിച്ചിരുന്നുവെങ്കിലും ഗോൾ നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും മെസ്സി ഇരട്ടഗോളുകൾ നേടുകയായിരുന്നു.
2021 becomes Messi's second-best start to a year ever https://t.co/NWvZl7Gxw8
— footballespana (@footballespana_) January 10, 2021
അത്‌ലെറ്റിക്ക്, ഗ്രനാഡ എന്നിവർക്കെതിരെയാണ് മെസ്സി ഇരട്ടഗോളുകൾ നേടിയത്. ഇതിന് മുമ്പ് 2016-ലാണ് മെസ്സി ഇതിലും മികച്ച കാഴ്ച്ചവെച്ചത്. ആ വർഷത്തിന്റെ തുടക്കത്തിൽ കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് മെസ്സി നേടിയിരുന്നത്. അന്ന് എസ്പനോളിനെതിരെയായിരുന്നു രണ്ട് മത്സരങ്ങൾ കളിച്ചിരുന്നത്. ലാലിഗ, കോപ്പ ഡെൽ റേ എന്നിവയായിരുന്നു അത്. ഇതിൽ ഒന്നിൽ ഗോൾ നേടാൻ സാധിക്കാത്ത മെസ്സി ഒരെണ്ണത്തിൽ ഇരട്ടഗോളുകൾ നേടി. ഒരു മത്സരം ഗ്രനാഡക്കെതിരെയായിരുന്നു. അന്ന് ഹാട്രിക്കാണ് മെസ്സി സ്വന്തം പേരിൽ കുറിച്ചത്. അതിന് ശേഷം മികച്ച തുടക്കം ലഭിക്കുന്നത് ഈ വർഷത്തിലാണ്.
06-07: 14 ⚽
— ESPN FC (@ESPNFC) January 9, 2021
07-08: 10 ⚽
08-09: 23 ⚽
09-10: 34 ⚽
10-11: 31 ⚽
11-12: 50 ⚽
12-13: 46 ⚽
13-14: 28 ⚽
14-15: 43 ⚽
15-16: 26 ⚽
16-17: 37 ⚽
17-18: 34 ⚽
18-19: 36 ⚽
19-20: 25 ⚽
20-21: 11* ⚽
Messi has hit double digit goals in 15 consecutive La Liga seasons 💥 pic.twitter.com/T0nsDoQrvd