മെസ്സിയുടെ കരാർ പുതുക്കൽ, പ്രതീക്ഷയോടെ ലാലിഗ പ്രസിഡന്റ്!
സൂപ്പർ താരം ലയണൽ മെസ്സി കരാർ പുതുക്കാത്തത് ബാഴ്‌സക്ക് ആശങ്ക നൽകുന്ന അതേ തോതിൽ തന്നെ ലാലിഗക്കും ആശങ്ക നൽകുന്ന ഒന്നാണ്. മെസ്സി ബാഴ്‌സ വിട്ടാൽ അത് ലാലിഗയെയും ബാധിക്കുമെന്ന് ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് മുമ്പ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മെസ്സി കരാർ പുതുക്കുമെന്ന പ്രതീക്ഷയിലാണ് ലാലിഗ പ്രസിഡന്റ് ഉള്ളത്. ലാപോർട്ടയിൽ താൻ വിശ്വസിക്കുന്നുണ്ടെന്നും എന്നാൽ മെസ്സിക്ക് വേണ്ടി മാത്രം നിയമങ്ങളെ മാറ്റാൻ കഴിയില്ല എന്നുമാണ് ടെബാസ് പുതുതായി അറിയിച്ചിട്ടുള്ളത്.മുണ്ടോ ഡിപോർട്ടിവോയാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Tebas, sobre la renovación de Messi: "Creo a Laporta si dice que va bien"
— Penya Virtual Blaugrana (@PVBlaugrana) July 31, 2021
https://t.co/52YKQQEyPH
” മെസ്സിയുടെ കരാർ പുതുക്കൽ ബാഴ്‌സയെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്.സാമ്പത്തികപരമായ നിയന്ത്രണങ്ങളിലെ നിയമവശങ്ങൾ എല്ലാം തന്നെ ബാഴ്സക്കറിയാം.അതിൽ ഒരിളവും നൽകില്ല. മെസ്സി തുടരുന്നു എന്ന കാരണത്താൽ നിയമങ്ങൾ മാറ്റി മറിക്കാൻ സാധ്യമല്ല.ഞാൻ ബാഴ്‌സയോട് ഇതേപറ്റി സംസാരിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞത് ഒരു താരം ക്ലബ് വിടുകയോ അതല്ലെങ്കിൽ സാലറി കുറക്കാൻ തയ്യാറാവുകയോ വേണമെന്നാണ്.തീർച്ചയായും ഞാൻ ലാപോർട്ടയിൽ വിശ്വസിക്കുന്നു.കാര്യങ്ങൾ എല്ലാം തന്നെ നല്ല രൂപത്തിൽ മുന്നോട്ട് പോവുന്നുണ്ട് എന്ന വാർത്ത അദ്ദേഹം ഉടൻ തന്നെ എന്നെ അറിയിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുന്നു ” ഇതാണ് ടെബാസ് അറിയിച്ചിട്ടുള്ളത്. ടെബാസിനെ പോലെ മെസ്സി കരാർ പുതുക്കി എന്ന ശുഭവാർത്തക്ക് വേണ്ടിയാണ് ബാഴ്‌സ ആരാധകരും കാത്തിരിക്കുന്നത്.