മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മർക്കൊപ്പം പിഎസ്ജിയിൽ ചേരണമെന്ന് ഏജന്റ് !
സൂപ്പർ താരങ്ങളായ മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും ഒരു ടീമിൽ ഒന്നിച്ചാൽ എങ്ങനെയിരിക്കും. ഒരുപക്ഷെ അത് നമ്മുടെയൊക്കെ ചിന്തകൾക്കുമപ്പുറമായിരിക്കും. അത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനവുമായി രംഗത്ത് വന്നിരിക്കുകയാണ് നെയ്മറുടെ ഏജന്റ് ആയ വാഗ്നർ റിബെയ്‌റോ. കഴിഞ്ഞ പ്ലാക്കറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസ്സിയെയും ക്രിസ്റ്റ്യാനോയെയും ടീമിൽ എത്തിക്കാനുള്ള കെൽപ്പ് പിഎസ്ജി ഉടമസ്ഥർക്ക് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത് കൂടാതെ നിലവിൽ മെസ്സി, ക്രിസ്റ്റ്യാനോ എന്നിവരേക്കാൾ മികച്ച താരം നെയ്മർ ആണെന്നും ഇദ്ദേഹം അറിയിച്ചു. എംബാപ്പെയും ലെവന്റോസ്ക്കിയുമാണ് താരത്തോട് കിടപിടിക്കുന്ന താരങ്ങൾ എന്നും ഇദ്ദേഹം അറിയിച്ചു.
Neymar + Messi + Ronaldo?
— Goal (@goal) August 20, 2020
🤯🤯🤯 pic.twitter.com/POcBMlbZXg
” നിലവിൽ മെസ്സിയെക്കാളും ക്രിസ്റ്റ്യാനോയെക്കാളും മുകളിൽ നെയ്മർ ആണ്. സാങ്കേതികപരമായും ശാരീരികപരമായും. അത് നെയ്മർ അർഹിക്കുന്നതുമാണ്. നിലവിൽ എംബാപ്പെയും ലെവന്റോസ്ക്കിയുമാണ് നെയ്മറോട് കിടപിടിക്കുന്നവർ. മുൻപ് ഇഞ്ചുറികൾ കൊണ്ട് താരം പിഎസ്ജിയിൽ ബുദ്ദിമുട്ടിയിരുന്നു. അന്ന് ബാഴ്‌സയിലേക്കോ റയലിലേക്കോ പോവാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ ഇന്ന് നെയ്മർ പിഎസ്ജിയിൽ പൂർണ്ണസന്തോഷവാനാണ്. ഈ നഗരത്തെയും ക്ലബ്ബിനെയും സഹതാരങ്ങളെയും അദ്ദേഹം ഇഷ്ടപ്പെടുന്നു. രണ്ടിൽ കൂടുതൽ വർഷം അദ്ദേഹം നെയ്മർ പിഎസ്ജിയിൽ തുടരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. ഇന്ന് നെയ്മർ ബാഴ്സയിലേക്ക് പോവുന്നതിനേക്കാൾ എളുപ്പമാണ് മെസ്സിക്ക് പിഎസ്ജിയിലേക്ക് വരൽ. മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മർക്കൊപ്പം ഒരുമിക്കണം. ഇത് ഞാൻ ഗൗരവമായി തന്നെ പറഞ്ഞതാണ്. ഇരുവരെയും ക്ലബിൽ എത്തിക്കാൻ പിഎസ്ജിക്ക് കഴിയും. ഖത്തർ ഉടമകളെ നിങ്ങൾ വിലകുറച്ചു കാണരുത് ” നെയ്മറുടെ ഏജന്റ് പറഞ്ഞു.
Neymar's agent says the PSG star is better than Messi and Ronaldo right now 😯
— Goal (@goal) August 20, 2020
He's even tipped him to win The Best FIFA Men's Player of the year 🥇 pic.twitter.com/8mJbNpqnsN