മെസ്സി,ഡീഞ്ഞോ എന്നിവരുടെ പിൻഗാമിയാണ് യമാലെന്ന് മുൻ ബാഴ്സ താരം, പുതിയ ചരിത്രം കുറിച്ചു!

കേവലം 16 വയസ്സ് മാത്രമുള്ള ലാമിനേ യമാൽ ഇന്ന് എഫ്സി ബാഴ്സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ്. ബാഴ്സയുടെ സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാവാൻ യുവ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്.ലാലിഗയിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ ഈ താരത്തിന് ഇപ്പോൾ സാധിച്ചിട്ടുണ്ട്.സ്പെയിനിന്റെ ദേശീയ ടീമിന് വേണ്ടിയും ഇദ്ദേഹം ഗോൾ നേടിയിട്ടുണ്ട്.

മുൻ ബാഴ്സ താരവും പരിശീലകനുമായ റാഫ മാർക്കസ് ഇപ്പോൾ യമാലിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഇതിഹാസങ്ങളായ മെസ്സി,ഡീഞ്ഞോ എന്നിവരെ പോലെയുള്ള ഒരു താരമാണ് യമാൽ എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.മാർക്കസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നാച്ചുറലി ഗിഫ്റ്റഡ് ആയിട്ടുള്ള താരങ്ങളിൽ പെട്ട ഒരു താരമാണ് ലാമിനേ യമാൽ.അവരുടെ പ്രായത്തിന് പ്രസക്തിയില്ല. ഏത് സമയത്തും വ്യത്യസ്തതകൾ സൃഷ്ടിക്കാൻ കഴിവുള്ള താരങ്ങളാണ് ഈ കൂട്ടത്തിൽ പെട്ടവർ. മെസ്സിയും റൊണാൾഡീഞ്ഞോയുമൊക്കെ ഈ ഗണത്തിൽ പെട്ടവരാണ്.അവരുടെ പിൻഗാമിയായി കൊണ്ടാണ് യമാൽ വരുന്നത് ” ഇതാണ് റാഫ മാർക്കസ് പറഞ്ഞിട്ടുള്ളത്.

ഏതായാലും പുതിയ ഒരു ചരിത്രം കൂടി കുറിക്കാൻ ഈ 16 വയസ്സുള്ള താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതായത് നിലവിൽ ലാലിഗയിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള പതിനാലാമത്തെ താരം ലാമിനെ യമാലാണ്. 50 മില്യൺ യൂറോയാണ് നിലവിൽ അദ്ദേഹത്തിന്റെ വാല്യു. പതിനാറാം വയസ്സിൽ ഇത്രയധികം മൂല്യമുള്ള മറ്റൊരു താരവും ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടായിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *