മെസ്സിക്ക് നൽകാനുള്ള ബാഴ്സയുടെ ഓഫർ തയ്യാർ!

അടുത്ത സീസണിൽ ലയണൽ മെസ്സി ഏത് ക്ലബ്ബിന്റെ ജേഴ്സി അണിയും എന്നുള്ളത് മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്.ഈ സീസണിന് ശേഷം മെസ്സി ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജി വിടും എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. ഒരു മാസം മുമ്പ് തന്നെ പിഎസ്ജി വിടാൻ മെസ്സി തീരുമാനിച്ചിട്ടുണ്ട്.നിലവിൽ മെസ്സി കോൺട്രാക്ട് പുതുക്കാനുള്ള എല്ലാവിധ സാധ്യതകളും അവസാനിച്ചു കഴിഞ്ഞു.

മെസ്സി തന്റെ പഴയ ക്ലബ്ബായ ബാഴ്സയിലേക്ക് തന്നെ തിരികെ പോവാനാണ് ആഗ്രഹിക്കുന്നത്.ബാഴ്സക്ക് വേണ്ടി പരമാവധി സമയം കാത്തുനിൽക്കാൻ മെസ്സി തയ്യാറാണ്. പ്രതിസന്ധികളെല്ലാം എത്രയും പെട്ടെന്ന് പരിഹരിച്ചുകൊണ്ട് മെസ്സിയെ തിരികെ എത്തിക്കാനാണ് ബാഴ്സ ശ്രമിക്കുന്നത്.ഒരു പ്ലാൻ ലാലിഗക്ക് മുന്നിൽ ബാഴ്സ പ്രസന്റ് ചെയ്തിരുന്നുവെങ്കിലും അതവർ തള്ളിക്കളയുകയായിരുന്നു.നിലവിലെ അവസ്ഥയിൽ മെസ്സി എത്തിക്കാൻ കഴിയില്ല എന്ന് തന്നെയാണ് ലാലിഗ പ്രസിഡന്റ് പറഞ്ഞു വെച്ചിട്ടുള്ളത്.

പക്ഷേ പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ലയണൽ മെസ്സിക്ക് നൽകേണ്ട ഓഫർ ബാഴ്സ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.ഒരു വർഷത്തേക്ക് ആയിരിക്കും മെസ്സിക്ക് കോൺട്രാക്ട് വാഗ്ദാനം ചെയ്യുക.അതോടൊപ്പം തന്നെ ഒരു വർഷത്തേക്ക് കൂടി പുതുക്കാനുള്ള ഓപ്ഷണൽ ഇയർ കൂടി ഉണ്ടായിരിക്കും. അങ്ങനെ രണ്ടുവർഷം ബാഴ്സയിൽ തുടരാനുള്ള ഓഫറാണ് മെസ്സിക്ക് ബാഴ്സ നൽകുക.

ഒരു വർഷത്തെ ഗ്രോസ് സാലറിയായി കൊണ്ട് 25 മില്യൺ യൂറോയായിരിക്കും മെസ്സിക്ക് ബാഴ്സ നൽകുക. അതായത് രണ്ടു വർഷത്തേക്ക് 50 മില്യൺ യുറോ മെസ്സിക്ക് ലഭിച്ചേക്കും.പക്ഷേ ലയണൽ മെസ്സിക്ക് എന്ന് ഈ ഓഫർ ബാഴ്സ നൽകും എന്നുള്ളത് അവ്യക്തമാണ്. തീർച്ചയായും ലാലിഗയുടെ അനുമതി ഒരുപക്ഷേ ഇതിന് ബാഴ്സക്ക് ആവശ്യമായി വന്നേക്കും. എല്ലാം പെട്ടെന്ന് പരിഹരിക്കപ്പെടും എന്നുള്ള പ്രതീക്ഷയിലാണ് മെസ്സിയുടെ ക്യാമ്പും അദ്ദേഹത്തിന്റെ ആരാധകരും ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *