മെസ്സിക്ക്‌ ലഭിച്ച യെല്ലോ കാർഡും പിഴയും, ബാഴ്സയുടെ കത്ത് തള്ളികളഞ്ഞ് അധികൃതർ !

കഴിഞ്ഞ ബാഴ്സയുടെ ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ ടീമിന്റെ നാലാം ഗോൾ പിറന്നത് ലയണൽ മെസ്സിയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. അതിന് ശേഷം മെസ്സി നടത്തിയ ഗോൾ സെലിബ്രേഷൻ ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കിയിരുന്നു. നവംബർ ഇരുപത്തിയഞ്ചാം തിയ്യതി ലോകത്തോട് വിടപറഞ്ഞ ഇതിഹാസതാരം മറഡോണക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു മെസ്സി ആ സെലിബ്രേഷൻ നടത്തിയ. ഗോൾ നേടിയ ശേഷം ബാഴ്സ ജേഴ്‌സി ഊരിയ മെസ്സി അതിനടിയിൽ ധരിച്ചിരുന്ന ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ പത്താം നമ്പർ ജേഴ്സിയിൽ മറഡോണക്ക്‌ ആദരവ് അർപ്പിക്കുകയായിരുന്നു. എന്നാൽ ജേഴ്സി ഊരിയതിനും അതുവഴി മറ്റൊരു ജേഴ്‌സി പ്രദർശിപ്പിച്ചതിനും മെസ്സിക്ക് യെല്ലോ കാർഡ് ലഭിച്ചിരുന്നു. ഇതു കൂടാതെ താരത്തിനും ബാഴ്സക്കും പിഴയും ലഭിച്ചിരുന്നു. 600 യൂറോ മെസ്സിക്കും 180 യൂറോ ബാഴ്സക്കുമായിട്ടാണ് ലീഗ് അധികൃതർ പിഴ ചുമത്തിയിരുന്നത്.

ആർട്ടിക്കിൾ 111 അനുസരിച്ചാണ് റഫറി അന്റോണിയോ ലാഹോസ്‌ മെസ്സിക്ക് യെല്ലോ കാർഡ് വിധിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ബാഴ്സ ലീഗ് അധികൃതർക്ക്‌ കത്തയച്ചിരുന്നു.ഇത്തരമൊരു പ്രത്യേക സാഹചര്യത്തിൽ യെല്ലോ കാർഡും പിഴയും പിൻവലിക്കണമെന്നായിരുന്നു ബാഴ്സയുടെ അപേക്ഷ. എന്നാൽ ഇത് ലീഗ് അധികൃതർ തള്ളികളഞ്ഞിട്ടുണ്ട്. ഇത് പരിഗണിക്കാൻ അവർ തയ്യാറായിട്ടില്ല. ബാഴ്സക്ക്‌ ഇനി മുമ്പിലുള്ള ഓപ്ഷൻ അപ്പീൽ നൽകുക എന്നുള്ളതാണ്. ഏതായാലും ഈ ലീഗിൽ മെസ്സിക്ക് ലഭിക്കുന്ന മൂന്നാം യെല്ലോ കാർഡ് ആയിരുന്നു ഒസാസുനക്കെതിരെയുള്ളത്. ഗെറ്റാഫെക്കെതിരെയും റയൽ മാഡ്രിഡിനെതിരെയുമായിരുന്നു മെസ്സിക്ക് യെല്ലോ കാർഡ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *