മാന്ത്രികപ്രകടനവുമായി മെസ്സി, ബാഴ്സക്ക് മിന്നും വിജയം!
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് തകർപ്പൻ വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ ഹുയസ്ക്കയെ തകർത്തു വിട്ടത്.രണ്ട് ഗോളും ഒരു അസിസ്റ്റും നേടിയ മെസ്സിയുടെ മാന്ത്രികപ്രകടനമാണ് ബാഴ്സയെ ഈ മിന്നും വിജയം നേടാൻ സഹായിച്ചത്.മിങ്കേസ, ഗ്രീസ്‌മാൻ എന്നിവർ ശേഷിച്ച ഗോളുകൾ നേടി.ഹുയസ്ക്കയുടെ ആശ്വാസഗോൾ റാഫ മിർ ആയിരുന്നു നേടിയത്.ജയത്തോടെ ബാഴ്സ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.27 മത്സരങ്ങളിൽ നിന്ന് 59 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം.ഒന്നാം സ്ഥാനക്കാരായ അത്‌ലെറ്റിക്കോയുമായി നാല് പോയിന്റിന്റെ അകലം മാത്രമേ ഇപ്പോൾ ബാഴ്സക്കൊള്ളൂ.
Assorted #Messi stats:
— FC Barcelona (@FCBarcelona) March 15, 2021
2 golazos (tonight)
1 assist (tonight)
767 games (career)
Pichichi (season)
Man of the match (tonight)
Greatest of all time (forever) pic.twitter.com/uku5sPETcG
മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ തന്നെ മെസ്സിയുടെ മനോഹരഗോൾ പിറന്നു.ബുസ്ക്കെറ്റ്സിന്റെ പാസ് സ്വീകരിച്ച് മെസ്സി തൊടുത്ത കരുത്തുറ്റ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു.പിന്നീട് 35-ആം മിനുട്ടിൽ ഗ്രീസ്‌മാന്റെ ഗോൾ വന്നു. പെഡ്രിയുടെ അസിസ്റ്റിൽ നിന്ന് ഒരു തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളാണ് ഗ്രീസ്മാൻ നേടിയത്.45-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഹുയസ്ക്ക ഒരു ഗോൾ മടക്കി.53-ആം മിനുട്ടിലാണ് മിങ്കേസയുടെ ഹെഡർ ഗോൾ വരുന്നത്.മെസ്സിയുടെ ക്രോസിൽ നിന്നാണ് മിങ്കേസ ഗോൾ നേടിയത്.90-ആം മിനുട്ടിൽ ബോക്സിന് വെളിയിൽ നിന്നുള്ള ഒരു ഷോട്ടിലൂടെ മെസ്സി വീണ്ടും വലകുലുക്കി.ട്രിൻക്കാവോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്.
FULL TIME! pic.twitter.com/ofKgqhYoy1
— FC Barcelona (@FCBarcelona) March 15, 2021