മഴവില്ലഴകിൽ മെസ്സി, ബിൽബാവോയോട് പകരം വീട്ടി!
കഴിഞ്ഞ സൂപ്പർ കോപ്പയിലെ ഫൈനലിലേറ്റ തോൽവിക്ക് പകരം ചോദിച്ച് മെസ്സിയും കൂട്ടരും. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ അത്ലെറ്റിക്ക് ബിൽബാവോയെ കീഴടക്കിയത്. സൂപ്പർ താരം ലയണൽ മെസ്സിയും അന്റോയിൻ ഗ്രീസ്മാനുമാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്. അത്ലെറ്റിക്ക് ബിൽബാവോ നേടിയ ഗോൾ ജോർദി ആൽബയുടെ സെൽഫ് ഗോളായിരുന്നു.ജയത്തോടെ ബാഴ്സലോണ റയൽ മാഡ്രിഡിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി.ഇരുപത് മത്സരങ്ങളിൽ നിന്ന് നാല്പത് പോയിന്റാണ് ഇരുടീമുകളുടെയും സമ്പാദ്യം.19 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുള്ള അത്ലെറ്റിക്ക് ബിൽബാവോയാണ് ഒന്നാം സ്ഥാനത്ത്.
Death. Taxes. Messi free-kick goals. 💫 pic.twitter.com/uVnSMXo1bJ
— B/R Football (@brfootball) January 31, 2021
മെസ്സി, ഗ്രീസ്‌മാൻ, ഡെംബലെ എന്നിവരാണ് ഇന്നലെ ബാഴ്സയുടെ മുന്നേറ്റനിരയിൽ അണിനിരന്നത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റിലാണ് മെസ്സിയുടെ മനോഹരമായ ഗോൾ പിറക്കുന്നത്. തനിക്ക് ലഭിച്ച ഫ്രീക്ക് അതിവിദഗ്ധമായി മെസ്സി വലയിലെത്തിക്കുകയായിരുന്നു. നാല്പത്തിയൊമ്പതാം മിനിറ്റിലാണ് ബിൽബാവോ സമനില നേടുന്നത്. ജോർദി ആൽബയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.74-ആം മിനുട്ടിൽ ബാഴ്‌സയുടെ വിജയഗോൾ പിറന്നു. ഗ്രീസ്‌മാൻ ആണ് ഗോൾ നേടിയത്. മിങ്കേസയുടെ ക്രോസ് ഗ്രീസ്‌മാൻ വലയിലെത്തിക്കുകയായിരുന്നു.
Might be time for a pay rise for Messi. @LaLigaTV pic.twitter.com/5EMiNd8HAx
— Gary Lineker 💙 (@GaryLineker) January 31, 2021