മറ്റൊരു റെക്കോർഡ് കൂടി, യൂറോപ്പ്യൻ ഫുട്ബോളിൽ ചരിത്രം കുറിച്ച് മെസ്സി
യൂറോപ്യൻ ഫുട്ബോളിൽ മെസ്സി റെക്കോർഡുകൾ നേടുന്നത് തുടർക്കഥയാവുകയാണ്. ലാ ലിഗയിൽ ഇന്നലെ നടന്ന FC ബാഴ്സലോണ vs റയൽ വല്ലഡോയിഡ് മത്സരത്തിൽ ബാഴ്സയുടെ വിജയ ഗോൾ നേടാൻ ആർതുറോ വിദാലിന് അസിസ്റ്റ് നൽകിയത് മെസ്സിയാണ്. ഇതോടെ ഈ ലാ ലിഗസീസണിൽ അദ്ദേഹത്തിൻ്റെ പേരിൽ 20 അസിസ്റ്റുകളും 22 ഗോളുകളുമായി. ഒരു ലാലിഗ സീസണിലിൽ ഇരുപതിലധികം ഗോളുകളും 20 അസിസ്റ്റുകളും ഒരുമിച്ച് നേടുക എന്ന അപൂർവ്വ നേട്ടമാണിപ്പോൾ മെസ്സി സ്വന്തമാക്കിയിരിക്കന്നത്.
20 – Barcelona’s Lionel Messi is the second player to score 20 goals (22) and provide 20 assists in a single season in the Top 5 European Leagues in the 21st century after Thierry Henry (24 goals and 20 assists in 2002/03 for Arsenal. History. pic.twitter.com/Zy5bsplSoG
— OptaJose (@OptaJose) July 11, 2020
യൂറോപ്പിലെ ടോപ് 5 ലീഗുകളുടെ കണക്കെടുത്താൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒറ്റ സീസണിൽ 20 ഗോളുകളും 20 അസിസ്റ്റുകളും നേടുന്ന രണ്ടാമത്തെ താരമാണ് മെസ്സി. നേരത്തെ 2002/03 സീസണിൽ തിയറി ഹെൻറി ആഴ്സണലിന് വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 24 ഗോളുകളും 20 നേടിയിട്ടുണ്ട്. ഇന്നലെ 20 അസിസ്റ്റുകൾ പൂർത്തിയാക്കിയ മെസ്സി ലാ ലിഗയിൽ സാവിക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ്. 2008/09 സീസണിൽ സാവി ബാഴ്സലോണക്കായി 20 അസിസ്റ്റുകൾ നേടിയിരുന്നു.
20 – Lionel Messi, del @FCBarcelona_es, es el primer jugador que da 20 asistencias de gol en una temporada de LaLiga desde Xavi (20) en la 2008/09. Leyenda. pic.twitter.com/Sj3f1Ckpjd
— OptaJose (@OptaJose) July 11, 2020