ബാഴ്‌സ-സെവിയ്യ മത്സരത്തിന് ശേഷം അർജന്റൈൻ താരങ്ങൾ സംസാരിച്ചതെന്ത്? പപ്പു ഗോമസ് വെളിപ്പെടുത്തുന്നു!
കഴിഞ്ഞ ദിവസം കോപ്പ ഡെൽ റേയിൽ നടന്ന സെമി ഫൈനലിന്റെ ആദ്യപാദമത്സരത്തിൽ എഫ്സി ബാഴ്സലോണ സെവിയ്യക്ക് മുന്നിൽ കീഴടങ്ങിയിരുന്നു. സെവിയ്യയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെട്ടത്. മത്സരത്തിൽ രണ്ട് അർജന്റൈൻ താരങ്ങളായിരുന്നു കളിച്ചിരുന്നത്. ബാഴ്സയിൽ ലയണൽ മെസ്സിയും സെവിയ്യയിൽ പപ്പു ഗോമസും.
ഈ ജനുവരിയിലായിരുന്നു പപ്പു ഗോമസ് സെവിയ്യയിൽ എത്തിയത്. കൂടാതെ രണ്ട് അർജന്റൈൻ താരങ്ങൾ സൈഡ് ബെഞ്ചിലുമുണ്ടായിരുന്നു. ലുക്കാസ് ഒകമ്പസും മാർക്കോസ് അക്കുനയും. പരിക്ക് മൂലമാണ് ഒകമ്പസ് കളിക്കാതിരുന്നത്. മത്സരത്തിന് ശേഷം പപ്പു ഗോമസും മെസ്സിയും സംസാരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് ഒകമ്പസും അക്കുനയും ഈ സംഭാഷണത്തിലേക്ക് ചേരുകയായിരുന്നു. ആ അവസരത്തിൽ തങ്ങൾ സംസാരിച്ചത് എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പപ്പു ഗോമസ്. മാർക്കയാണ് ഇത് റിപ്പോർട്ട് ചെയ്തത്. തങ്ങൾ ജീവിതത്തെ കുറിച്ചാണ് സംസാരിച്ചത് എന്നാണ് പപ്പു ഗോമസ് പറഞ്ഞത്.
What did the Argentines talk about? "We talked about life," says Papu Gomez https://t.co/spDQLU53nk
— footballespana (@footballespana_) February 11, 2021
” ഞങ്ങൾ ജീവിതത്തെ കുറിച്ചാണ് സംസാരിച്ചത്.അറ്റലാന്റയിൽ എന്ത് സംഭവിച്ചുവെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. തുടർന്ന് താൻ സ്പെയിനിൽ എത്തിയതിൽ മെസ്സി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.അപരിചിതമായ ഒന്നിനെ കുറിച്ചും ഞങ്ങൾ സംസാരിച്ചിട്ടില്ല.കൂടാതെ ഒകമ്പസിന്റെ ഇഞ്ചുറിയെ കുറിച്ചും ഞങ്ങൾ സംസാരിച്ചു.ഞങ്ങൾ എല്ലാവരും തന്നെ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.അദ്ദേഹം അർജന്റീന ടീമിന്റെ നായകനാണ്. അദ്ദേഹത്തെ ഏറ്റവും മികച്ചവനായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ” പപ്പു ഗോമസ് പറഞ്ഞു.
Lionel Messi and Alejandro Papu Gomez before Barcelona's match against Sevilla. pic.twitter.com/v11K4BgX4d
— Roy Nemer (@RoyNemer) February 10, 2021