ബാഴ്‌സ ആരാധകർക്ക്‌ വില്ലനായി വിനീഷ്യസ്, ക്യാമ്പ് നൗവിൽ അപമാനിക്കപ്പെട്ടു !

കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണയെ റയൽ പരാജയപ്പെടുത്തിയത്. മത്സരത്തിൽ റയലിന് വേണ്ടി അലാബ, വാസ്‌ക്കസ് എന്നിവർ ഗോളുകൾ നേടിയപ്പോൾ ബാഴ്‌സയുടെ ഏകഗോൾ അഗ്വേറോയുടെ വകയായിരുന്നു.

മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു റയൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പുറത്തെടുത്തിരുന്നത്. പലപ്പോഴും ബാഴ്‌സ ഡിഫൻസിനെയും ഗോൾകീപ്പറേയും വിനീഷ്യസ് വട്ടം കറക്കിയിരുന്നു. ബാഴ്‌സ ഡിഫൻഡറായ മിങ്കേസയെ പലകുറി വിനീഷ്യസ് ഡ്രിബിൾ ചെയ്തു കൊണ്ട് മുന്നേറുകയും ചെയ്തു.

എന്നാൽ ക്യാമ്പ് നൗവിൽ ആരാധകർ വിനീഷ്യസിനെ ക്ഷുഭിതരായിരുന്നു.പലപ്പോഴും വിനീഷ്യസിന് ആരാധകരിൽ നിന്നും അപമാനങ്ങൾ ഏൽക്കേണ്ടി വന്നു.വിനീഷ്യസിന് ബോൾ ലഭിക്കുമ്പോഴെല്ലാം ബാഴ്‌സ ആരാധകർ കൂവികൊണ്ടിരുന്നു. കൂടാതെ മോശം വാക്കുകളും ആംഗ്യങ്ങളും താരത്തിന് നേരെ പ്രയോഗിക്കുകയും ചെയ്തു.കൂടാതെ പല വസ്തുക്കളും വിനീഷ്യസിന് നേരെ എറിയുകയും ചെയ്തിരുന്നു.എന്നാൽ പരിഹാസരൂപേണയുള്ള ചിരി കൊണ്ടാണ് വിനീഷ്യസ് ഇതിന് മറുപടി നൽകിയത്.വിനീഷ്യസ് പിൻവലിക്കപ്പെട്ട സമയത്ത് ആയിരുന്നു കൂടുതൽ അപമാനിതനായത്.വിനീഷ്യസ് അപമാനിക്കപ്പെട്ട കാര്യം റഫറി ലാലിഗയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല ബാഴ്‌സ ഡിഫൻഡർമാരോടും വിനീഷ്യസ് കൊമ്പുകോർത്തിരുന്നു. ജെറാർഡ് പീക്കെ, ജോർദി ആൽബ എന്നിവരായിരുന്നു വിനീഷ്യസുമായി വാഗ്വദത്തിൽ ഏർപ്പെട്ടത്. ഇങ്ങനെ മത്സരത്തിലെ ഒരു പ്രധാന ശ്രദ്ധാ കേന്ദ്രം വിനീഷ്യസായിരുന്നു. സ്പാനിഷ് മാധ്യമമായ മാർക്ക ‘ക്യാമ്പ് നൗവിലെ വില്ലൻ ‘ എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൊണ്ട് വിനീഷ്യസിനെ വിശേഷിപ്പിച്ചത്.

ഈ സീസണിൽ മിന്നും ഫോമിലാണ് വിനീഷ്യസ് റയലിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്.12 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 5 അസിസ്റ്റുകളും താരം ഈ സീസണിൽ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *