ബാഴ്‌സയുടെ തകർപ്പൻ ഫോം, അതിനുള്ള ആറ് കാരണങ്ങൾ ഇതാ..!

സീസണിന്റെ തുടക്കത്തിൽ തപ്പിതടഞ്ഞ ബാഴ്സയെയല്ല ഇപ്പോൾ നമുക്ക് കാണാനാവുക. മിന്നും ഫോമിലാണ് ബാഴ്സയിപ്പോൾ കളിക്കുന്നത്. ഈ വർഷം ലാലിഗയിൽ അപരാജിതരാണ് ബാഴ്സ. അവസാനത്തെ മത്സരങ്ങളിൽ നിന്ന് പരമാവധി ലഭിക്കുമായിരുന്ന 39 പോയിന്റുകളിൽ 37 പോയിന്റും ബാഴ്സ നേടിയിട്ടുണ്ട്. അങ്ങനെ മികച്ച രീതിയിലാണ് ഇപ്പോൾ ബാഴ്സ പന്തുതട്ടികൊണ്ടിരിക്കുന്നത്. അതിനുള്ള ആറ് കാരണങ്ങൾ വിശദീകരിച്ചിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ മാർക്ക. അവകൾ താഴെ നൽകുന്നു.

1-വിംഗ് ബാക്കുമാരുടെ അറ്റാക്കിങ്.

കൂമാൻ ഈയിടെയായി ഉപയോഗിക്കുന്നത് 3-5-2 എന്ന ഫോർമേഷനാണ്. അതായത് വിംഗ് ബാക്കുമാരായ സെർജിനോ ഡെസ്റ്റ്, ജോർദി ആൽബ എന്നിവർക്ക് കൂടുതൽ അറ്റാക്കിങ് നടത്താൻ അവസരം ലഭിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ ഡെസ്റ്റ് ഇരട്ടഗോൾ നേടിയത് ഇതിന് ഉദാഹരണം.

2- പ്രതിരോധനിരയിലെ ഡിജോങിന്റെ സാന്നിധ്യം.

കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ കൂമാൻ ഡിജോങിനെ സെന്റർ ബാക്ക് പൊസിഷനിലാണ് കളിപ്പിച്ചത്. ഫലമായി മികച്ച പ്രകടനമായിരുന്നു ബാഴ്സ ഡിഫൻസ് കാഴ്ച്ചവെച്ചത്. ഡിഫൻസിൽ നിന്നും മിഡിലേക്ക് പന്ത് എന്തിക്കാൻ താരത്തിന് നന്നായി സാധിക്കുന്നു.

3-സെർജിയോ ബുസ്ക്കെറ്റ്സിന്റെ മാറ്റം.

തുടക്കത്തിൽ ഒരുപാട് ഏരിയകൾ കവർ ചെയ്യേണ്ട ഒരു അവസ്ഥ ബുസ്ക്കെറ്റ്‌സിന് ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല.അറ്റാക്കിലേക്ക് കൂടുതൽ സഹായകരമാവാൻ ബുസ്ക്കെറ്റ്‌സിന് സാധിക്കുന്നു.

4-മെസ്സിക്കും ഡെംബലെയും ലഭിക്കുന്ന സ്വാതന്ത്ര്യം

മധ്യനിരയിലും വിങ്ങുകളിലും നല്ല രീതിയിൽ കളിക്കാൻ സാധിക്കുന്നത് കൊണ്ട് മെസ്സിക്കും ഡെംബലെക്കും മുന്നേറ്റനിരയിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു.2021-തകർപ്പൻ ഫോമിലാണ് മെസ്സി കളിക്കുന്നത് എന്നുള്ളത് ഇതിന് ഉദാഹരണമാണ്.

5- കൂമാന്റെ പോരാട്ടവീര്യം.

തുടക്കത്തിൽ അടിപതറിയ അതേ ബാഴ്സയെ വെച്ചാണ് കൂമാൻ ഇപ്പോൾ മിന്നും ഫോമിൽ കളിക്കുന്നത്.പതിയെയാണെങ്കിലും സ്‌ക്വാഡിൽ ഇമ്പ്രൂവ്മെന്റ് നടത്താൻ കൂമാന് കഴിഞ്ഞു. കൂമാന്റെ വിട്ടു നൽകില്ല എന്ന ഒരു പോരാട്ടവീര്യം ബാഴ്സക്ക് തുണയായി.

6-യുവതാരങ്ങളിൽ ഉള്ള വിശ്വാസം.

യുവതാരങ്ങളെ വിശ്വസിച്ച് അവർക്ക് അവസരങ്ങൾ നൽകുന്ന കൂമാനെയാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുക.പെഡ്രി, അരൗഹോ, ഡെസ്റ്റ്,മിങ്കേസ എന്നിവർ ഇതിന് ഉദാഹരണങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *