ബാഴ്‌സയുടെ അപ്പീൽ തള്ളി, മെസ്സി തിരിച്ചെത്തുക ആ മത്സരത്തിൽ!

കഴിഞ്ഞ സൂപ്പർ കോപ്പ ഫൈനലിൽ അത്ലെറ്റിക്കോ ബിൽബാവോയോട് തോൽവി വഴങ്ങി കിരീടം ബാഴ്‌സ അടിയറവ് വെച്ചിരുന്നു. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി റെഡ് കാർഡ് കണ്ട് പുറത്ത് പോയിരുന്നു.ബിൽബാവോ താരത്തിനെ തലക്കടിച്ചു എന്ന കാരണത്താലാണ് റഫറി മെസ്സിക്ക്‌ റെഡ് കാർഡ് നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിസിപ്ലിനറി കമ്മിറ്റി മെസ്സിക്ക് രണ്ട് മത്സരത്തിൽ വിലക്ക് കല്പിച്ചിരുന്നു. ഇതിനെ തുടർന്ന് കോർനെല്ലക്കെതിരെയുള്ള മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. മാത്രമല്ല, മെസ്സിയുടെ വിലക്ക് കുറക്കണമെന്ന് ആവിശ്യപ്പെട്ട് ബാഴ്സ അപ്പീൽ നൽകുകയും ചെയ്തിരുന്നു.

എന്നാൽ ആ അപ്പീൽ ഇപ്പോൾ തള്ളിയിരിക്കുന്നു. മെസ്സി രണ്ട് മത്സരത്തെ വിലക്ക് ശരി വെച്ചിരിക്കുകയാണിപ്പോൾ.ഇതോടെ എൽചെക്കെതിരെയുള്ള മത്സരത്തിൽ മെസ്സിക്ക്‌ കളിക്കാൻ സാധിക്കില്ല എന്നുറപ്പായി. മെസ്സി ലാലിഗയിൽ നടക്കുന്ന അത്ലെറ്റിക്കോ ബിൽബാവോക്കെതിരെയുള്ള മത്സരത്തിൽ തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ മെസ്സി തിരിച്ചെത്തും.അതായത് കോപ്പ ഡെൽ റേയുടെ ക്വാർട്ടർ പോരാട്ടത്തിൽ ബാഴ്സയുടെ എതിരാളികൾ റയോ വല്ലക്കാനോയാണ്. ആ മത്സരത്തിൽ മെസ്സിയെ കൂമാൻ കളിപ്പിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഏതായാലും മെസ്സി കളത്തിലേക്ക് മടങ്ങിയെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *