ബാഴ്സ സൂപ്പർ താരം ക്ലബ് വിടുമെന്നുറപ്പായി
ബാഴ്സയുടെ പോർച്ചുഗീസ് ഡിഫൻഡർ നെൽസൺ സെമെഡോ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖസ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം താരവും ക്ലബ് അധികൃതരും നടത്തിയ ചർച്ച ഫലം കണ്ടില്ലെന്നും താരത്തിന്റെ നിബന്ധനകൾ ക്ലബ് അംഗീകരിക്കാതെ വന്നതോടെ സെമെഡോ ക്ലബ് വിടാൻ തീരുമാനിക്കുകയും ചെയ്തു എന്നാണ് മാർക്ക പറയുന്നത്. നിലവിൽ 2022 വരെ ക്യാമ്പ് നൗവിൽ തുടരാനുള്ള കരാറുണ്ടെങ്കിലും താരം കരാർ പുതുക്കാൻ ബാഴ്സയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ വേതനവർധനവും താരം ക്ലബിനോടാവശ്യപ്പെട്ടു. എന്നാൽ ക്ലബ് ഇത് നിരസിച്ചതോടെ സെമെഡോ ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു.
Semedo's contract talks have broken down 😳@FCBarcelona will look to sell the right-back this summer
— MARCA in English (@MARCAinENGLISH) May 13, 2020
👇
Full story: https://t.co/hDKxdkwzZH pic.twitter.com/Es5DYEyurq
താരത്തെ വിൽക്കുന്നതിലൂടെ നാല്പത് മില്യൺ യുറോയാണ് ബാഴ്സ ലക്ഷ്യം വെക്കുന്നത്. അതല്ല എങ്കിൽ താരകൈമാറ്റത്തിൽ സെമെഡോയെ ഉൾപ്പെടുത്താനും ബാഴ്സ ആലോചിക്കുന്നുണ്ട്. നിലവിൽ ബാഴ്സ ലക്ഷ്യം വെക്കുന്നത് രണ്ട് താരങ്ങളാണ് ഇന്ററിന്റെ ലൗറ്ററോയും യുവന്റസിന്റെ പ്യാനിക്കും. ഇതിനാൽ തന്നെ ഇരുവരിലൊരാളുടെ ഡീലിൽ സെമെഡോയെ ഉൾപ്പെടുത്താൻ ആണ് ബാഴ്സ ഉദ്ദേശിക്കുന്നത്. നിലവിൽ പ്യാനിക്കിന് വേണ്ടി ആർതറിനെ യുവന്റസ് നോട്ടമിട്ടിട്ടുണ്ടെങ്കിലും ബാഴ്‌സ താരത്തെ നൽകാൻ സാധ്യത കുറവാണ്. ആർതറിന് ബാഴ്സ വിടാൻ താല്പര്യവുമില്ല. അതിനാൽ തന്നെ സെമെഡോയെ ഏതായാലും ഈ രണ്ട് ഡീലുകളിൽ ഒന്നിൽ ഉൾപ്പെടുത്തും എന്ന കാര്യമുറപ്പാണ്.
🚨 — Barcelona and Inter are finalising a deal close to 60 million Euros plus two players, Arturo Vidal and either Nelson Semedo or Emerson. [sport] pic.twitter.com/fK7PXs73ba
— Barça Universal (@BarcaUniversal) May 12, 2020