ട്രാൻസ്ഫർ മാർക്കറ്റിൽ റയലിന്റെ മറ്റൊരു നീക്കം,ബയേൺ സൂപ്പർതാരത്തിന് വേണ്ടി ശ്രമങ്ങൾ തുടങ്ങി!

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നിരവധി താരങ്ങളെ ഒഴിവാക്കിയിരുന്നു.മാർക്കോ അസെൻസിയോ,മരിയാനോ,ഈഡൻ ഹസാർഡ്,കരിം ബെൻസിമ എന്നിവർ ക്ലബ്ബ് വിട്ട് കഴിഞ്ഞു.ഇനിയും കൂടുതൽ താരങ്ങൾ പുറത്തേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല നിരവധി താരങ്ങളെ സ്വന്തമാക്കാൻ റയൽ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.

ലെഫ്റ്റ് ബാക്ക് പൊസിഷൻ റയൽ മാഡ്രിഡിന് ഒരു തലവേദനയാണ്.ഫെർലാന്റ് മെന്റി പലപ്പോഴും പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ഒരു മികവുറ്റതാരത്തെ ആ പൊസിഷനിലേക്ക് റയൽ മാഡ്രിഡിന് ആവശ്യമുണ്ട്. ബയേൺ സൂപ്പർതാരമായ അൽഫോൻസോ ഡേവിസിനെ സ്വന്തമാക്കാനാണ് റയൽ മാഡ്രിഡ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അൽഫോൻസോ ഡേവിസിനെ ലഭിക്കുമോ എന്നുള്ള കാര്യം റയൽ മാഡ്രിഡ് അന്വേഷിച്ചിട്ടുണ്ട്.നിലവിൽ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് ബയേൺ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡേവിസും അദ്ദേഹത്തിന്റെ ഏജന്റും ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 2025 വരെ താരത്തിന് കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. ഈ കരാർ പുതുക്കാൻ വേണ്ടി നേരത്തെ ബയേൺ ഡേവിസിനെ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.

റയലിന്റെ അന്വേഷണം ബയേൺ നിരസിച്ചിട്ടില്ല. അതായത് താരത്തെ ബയേൺ കൈവിടാനുള്ള സാധ്യതകൾ അവിടെയുണ്ട്.പക്ഷേ താരത്തിന് വേണ്ടി വലിയ ഒരു തുക തന്നെ റയൽ മാഡ്രിഡ് മുടക്കേണ്ടി വന്നേക്കും. പലപ്പോഴും പരിക്കുകൾ ഡേവിസിനെ വേട്ടയാടുന്നു എന്നുള്ളത് റയലിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണെങ്കിലും താരത്തിന്റെ പ്രതിഭയിൽ ആർക്കും സംശയങ്ങൾ ഒന്നുമില്ല. ഏതായാലും വരും ദിവസങ്ങളിൽ കൂടുതൽ ശ്രമങ്ങൾ റയൽ മാഡ്രിഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കും ബയേൺ പരിശീലകനായ തോമസ് ടുഷേലിന്റെ തീരുമാനവും ഇതിൽ നിർണായകമായക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!