ബാഴ്സ വിടാനുള്ള മെസ്സിയുടെ തീരുമാനം നല്ല ആശയമല്ല, ലാലിഗ പ്രസിഡന്റ് പറയുന്നു !
സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്സ വിടാനുള്ള തീരുമാനം നല്ല ആശയമല്ലെന്ന് ലാലിഗ പ്രസിഡന്റ് ഹവിയർ ടെബാസ്. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് ടെബാസ് മെസ്സിയുടെ തീരുമാനത്തെ കുറിച്ച് സംസാരിച്ചത്. തനിക്കെപ്പോഴും മെസ്സിയെ ലാലിഗയിൽ കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ബാഴ്‌സയിൽ തുടരുകയാണെങ്കിൽ അത് ബാഴ്‌സ നല്ലത് തന്നെയാണെന്നും അദ്ദേഹം അറിയിച്ചു. മെസ്സി ബാഴ്സ വിട്ടാൽ മെസ്സി എന്ന ഫുട്ബോൾ ഇൻഡസ്ട്രിക്ക് അത് നല്ലതായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇനി മെസ്സി ബാഴ്സ വിട്ടാൽ ലാലിഗയെ ബാധിക്കില്ലെന്നും ലീഗിന്റെ സംപ്രേക്ഷണാവകാശങ്ങൾ വിറ്റു പോയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഈ ട്രാൻസ്ഫറിൽ ആയിരുന്നു മെസ്സി ബാഴ്‌സ വിടാൻ താല്പര്യം പ്രകടിപ്പിച്ചത്. എന്നാൽ ലാലിഗ ഉൾപ്പടെയുള്ളവർ ഇടപെട്ട് ഇത് തടഞ്ഞു വെക്കുകയായിരുന്നു.
Imagine if Messi left Barca…🤯
— Goal News (@GoalNews) October 12, 2020
” ഞാൻ മുമ്പ് പറഞ്ഞ പോലെ തന്നെ, ഞാൻ എപ്പോഴും മെസ്സിയെ ലാലിഗയിൽ കാണാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം ബാഴ്‌സയിൽ തുടരുകയാണെങ്കിൽ അത് ബാഴ്‌സക്ക് നല്ലതായിരിക്കും. മെസ്സി എന്ന താരം ബാഴ്‌സക്കും ലാലിഗ ഗുണം ചെയ്യുന്ന താരമാണ്. ബാഴ്‌സ വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഒരു നല്ല ആശയമായിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. മെസ്സി എന്ന താരത്തിന് ശരിയായിരിക്കാം. പക്ഷെ മെസ്സി തനിക്ക് ചുറ്റും നിർമിച്ച ഫുട്ബോൾ ഇൻഡസ്ട്രിക്ക് അത് ദോഷം ചെയ്യും. മെസ്സി ലാലിഗയിൽ തുടരാൻ തീരുമാനിച്ചു. നിലവിൽ ഞങ്ങളുടെ നാലു വർഷത്തേക്കുള്ള സംപ്രേക്ഷണാവകാശം വിറ്റുപോയിട്ടുണ്ട്. ഇനി മെസ്സി ബാഴ്സ വിട്ടു എന്ന് കരുതി ആ കരാർ നിർത്താൻ ആരും പോവുന്നില്ല ” ടെബാസ് അഭിമുഖത്തിൽ പറഞ്ഞു.
Lionel Messi leaving Barcelona would not have been a good idea, says LaLiga boss Tebas https://t.co/nRmQuoIEhl
— MailOnline Sport (@MailSport) October 12, 2020